കോട്ടയം: കർഷകരുടെ വരുമാനം വർധിപ്പിക്കാൻ ചില കാർഷികോൽപന്നങ്ങളുടെ തറവില ഉൽപാദനച്ചെലവിെൻറ ഒന്നര ഇരട്ടിയായി വർധിപ്പിക്കുന്നുവെന്നുള്ള കേന്ദ്ര സർക്കാറിെൻറ പ്രഖ്യാപനം കർഷകരെ കബളിപ്പിക്കുന്നതാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ. വി.സി. സെബാസ്റ്റ്യൻ. സർക്കാർ നിശ്ചയിച്ച ഉൽപാദനച്ചെലവ് യാതൊരു നീതികരണവുമില്ലാത്തതും യാഥാർഥ്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടവുമാണ്. 100 കിലോ അരിയുടെ ഉൽപാദനച്ചെലവ് 1166 രൂപ മാത്രമാണെന്നുള്ള കേന്ദ്രസർക്കാറിെൻറ കണക്ക് തെറ്റാണ്. കാർഷികമേഖലയുമായി ബന്ധമില്ലാത്തവരുടെ ഇത്തരം കണക്കുകൾ കർഷകർക്ക് അപമാനമാണ്. മെത്രാൻ കായലിൽ വിത്തെറിഞ്ഞിട്ട് എന്തുനേട്ടമുണ്ടായെന്നും ഇതിനായി സംസ്ഥാന സർക്കാർ മുടക്കിയ തുക എത്രയെന്നും വെളിപ്പെടുത്താൻ കൃഷിവകുപ്പ് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.