ചങ്ങനാശ്ശേരി: മോഷണക്കുറ്റം ആരോപിച്ച് സി.പി.എം നഗരസഭ അംഗം നൽകിയ പരാതിയിൽ പൊലീസ് പീഡനത്തെ തുടർന്ന് ദമ്പതികൾ ജീവനൊടുക്കിയ സംഭവത്തിൽ ചങ്ങനാശ്ശേരി എസ്.ഐ ഷമീർഖാനെ സ്ഥലം മാറ്റി. ഷമീർഖാനാണ് ദമ്പതികളെ സ്റ്റേഷനിൽ വരുത്തി ചോദ്യം ചെയ്തത്. പ്രതിപക്ഷ സംഘടനകൾ എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. ബുധനാഴ്ച രാത്രി തന്നെ കോട്ടയം സെൻററിലേക്ക് സ്ഥലംമാറ്റി ജില്ല പൊലീസ് മേധാവി ഹരിശങ്കറിെൻറ ഉത്തരവിറങ്ങി. കോട്ടയം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി പ്രകാശന്‍ പി. പടന്നയിലിനാണ് അന്വേഷണച്ചുമതല. പൊലീസ് മർദിച്ചതായുള്ള ആരോപണം സി.സി ടി.വി ദൃശ്യങ്ങളടക്കമുള്ളവ പരിശോധിച്ചാലേ പറയാന്‍ കഴിയൂവെന്നും ഇത് പരിശോധിച്ച ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ജില്ല പൊലീസ് മേധാവി ഹരിശങ്കർ പറഞ്ഞു. വ്യാഴാഴ്ച മൃതദേഹം ആർ.ഡി.ഒ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ്മോർട്ടം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.