കോട്ടയം: സി.പി.എം ചങ്ങനാശ്ശേരി നഗരസഭ അംഗത്തിെൻറ പരാതിയെത്തുടര്‍ന്ന് പൊലീസ് കസറ്റഡിയിലെടുത്ത ദമ്പതികളായ സുനിൽകുമാറിനെയും രേഷ്മയെയും പിന്നീട് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിെൻറ ഭാഗത്തുനിന്ന് ഗുരുതരവീഴ്ചയുണ്ടായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വരാപ്പുഴയില്‍ ശ്രീജിത്തിനെ ആളുമാറി പിടിച്ചശേഷം പൊലീസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ സംഭവത്തിെൻറ ചൂടാറും മുമ്പെയാണ് മറ്റൊരു കൊടുംക്രൂരതക്ക് പൊലീസ് കൂട്ടുനിന്നത്. പരാതിക്കാരനായ സി.പി.എം കൗണ്‍സിലറുടെ സാന്നിധ്യത്തിലാണ് സുനിൽകുമാറിനെ ചോദ്യം ചെയ്തതും ക്രൂരമര്‍ദനത്തിന് ഇരയാക്കിയതും. സി.പി.എം നേതാവിനുവേണ്ടി പൊലീസ് വിടുപണി ചെയ്തതിെൻറ ഫലമാണ് ദമ്പതികളുടെ ദാരുണമരണം. സി.പി.എമ്മിെൻറ പ്രാദേശിക നേതാക്കളാണ് പൊലീസിനെ നിയന്ത്രിക്കുന്നതെന്ന് ഇതോടെ വ്യക്തമായി. ദമ്പതികളുടെ മരണത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.