വൈദികരുടെ പീഡനം: കോടതിയിൽ എഫ്​.​െഎ.ആർ സമർപ്പിച്ചു

തിരുവല്ല: ഓർത്തഡോക്സ് സഭ വൈദികർക്കെതിരായ ലൈംഗിക പീഡനക്കേസിൽ ക്രൈംബ്രാഞ്ച് തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ എഫ്.െഎ.ആർ സമർപ്പിച്ചു. ഓർത്തഡോക്സ് സഭ നിരണം, തുമ്പമണ്‍, ഡല്‍ഹി ഭദ്രാസനങ്ങളിലെ വൈദികരായ എബ്രഹാം വർഗീസ്, ജോൺസൺ വി. മാത്യു, ജെയ്സ് കെ. ജോർജ്, ജോബ് മാത്യു എന്നിവരെയാണ് പ്രതികളാക്കിയിരിക്കുന്നത്. ബലാത്സംഗം, സ്തീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകളാണ് ഇവർെക്കതിരെ ചുമത്തിയത്. യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിലെ ഒരാളെ ക്രൈംബ്രാഞ്ച് പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്ത സാഹചര്യത്തിൽ പ്രതികളായ വൈദികരുടെ അറസ്റ്റ് വൈകില്ലെന്നാണ് സൂചന. ഇവരുടെ ഒളിസങ്കേതം സംബന്ധിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ത​െൻറ പരാതിയിൽ പറഞ്ഞിരുന്ന ഒരു വൈദികനെ പ്രതിപ്പട്ടികയിൽനിന്ന, ഒഴിവാക്കിയതിനെതിരെ ഇരയായ യുവതിയുടെ ഭർത്താവ് രംഗത്തെത്തി. ഇയാൾക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നും വിഷയത്തിൽ ഇനി സഭയുമായി ഒത്തുതീർപ്പ് ചർച്ചകൾക്കില്ലെന്നും പരാതിക്കാരൻ വ്യക്തമാക്കി. അന്വേഷണസംഘം തിരുവല്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്പി ഓഫിസിൽ യോഗം ചേർന്ന് അന്വേഷണ പുരോഗതി വിലയിരുത്തി. അന്വേഷണ ഉദ്യോഗസ്ഥനായ സാബു പി. മാത്യുവിന് പുറമെ എസ്.പി മെറിൻ ജോസഫിനെയും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ മൊഴിപ്രകാരം പരമാവധി തെളിവുകൾ കണ്ടെത്താനാണ് അന്വേഷണസംഘത്തി​െൻറ ശ്രമം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.