യു.ഡി.എഫിനായി മത്സരിച്ചപ്പോഴും ഗൗരിയമ്മക്ക്​ പാർട്ടിവോട്ട്​ കിട്ടി -സി.പി.എം

ആലപ്പുഴ: സി.പി.എമ്മിൽനിന്ന് പുറത്താക്കപ്പെട്ട് പിന്നീട് യു.ഡി.എഫ് പാളയത്തിലെത്തി അരൂരിൽ ജെ.എസ്.എസ് സ്ഥാനാർഥിയായി മത്സരിച്ച കെ.ആർ. ഗൗരിയമ്മക്ക് പാർട്ടി വോട്ടുകൾ ലഭിച്ചതായി സി.പി.എം സംസ്ഥാന സമിതിയംഗം സി.ബി. ചന്ദ്രബാബു. ജനങ്ങളുടെ അങ്ങേയറ്റത്തെ സ്നേഹമാണ് ഇതിന് കാരണമെന്ന് ഗൗരിയമ്മയുടെ 100ാം പിറന്നാൾ ആഘോഷത്തിൽ സംസാരിക്കവെ വിശദീകരിച്ച അദ്ദേഹം സി.പി.എമ്മി​െൻറ ഭാഗമായി അവർ തിരിച്ചുവരുന്നതിലേക്കും വിരൽചൂണ്ടി. എസ്.എൻ കോളജിലെ മാഗസിൻ എഡിറ്ററായിരിക്കെ പരസ്യം ലഭിക്കാൻ ഗൗരിയമ്മയെ വീട്ടിൽ പോയി കണ്ടതും പിന്നീട് നവോദയ അപ്പച്ചനടക്കമുള്ളവരിൽനിന്ന് പരസ്യം ലഭിക്കാനിടയായതും എ.എം. ആരിഫ് എം.എൽ.എ അനുസ്മരിച്ചു. പിന്നീട് അരൂരിൽ ഗൗരിയമ്മക്കെതിരെ മത്സരിക്കാനിടയായതും ജയിച്ചതും അേദ്ദഹം സൂചിപ്പിച്ചു. തന്നെപോലെ ഒരാളെ രാഷ്ട്രീയചരിത്രത്തിൽ അടയാളപ്പെടുത്തുന്നതുപോലും ഇതിനാലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.