ആലപ്പുഴ: സ്ത്രീ-പുരുഷ സമത്വത്തെ കുറിച്ചുള്ള പ്രചാരണത്തിലാണ് തമിഴ്നാട് സ്വദേശി തങ്കവേലു. 1955-'62 കാലഘട്ടങ്ങളിൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽ ജോലിചെയ്തിരുന്ന തങ്കവേലു പെൻഷൻ ആവശ്യങ്ങൾക്കായി തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് പത്രത്തിൽ ഗൗരിയമ്മയുടെ നൂറാം പിറന്നാൾ ആഘോഷ വാർത്ത ശ്രദ്ധയിൽപ്പെട്ടത്. നേരെ ആലപ്പുഴയിലേക്ക്. നൂറാം പിറന്നാൾ ദിനത്തിൽ ഗൗരിയമ്മക്ക് സമ്മാനവുമായി എത്തി. സ്ത്രീ -പുരുഷ സമത്വത്തെ കുറിച്ചുള്ള തമിഴ് പുസ്തകമായിരുന്നു സമ്മാനം. ഗൗരിയമ്മയോടൊപ്പം േഫാേട്ടാ എടുക്കാൻ കൊല്ലത്തുനിന്ന് സ്മാർട്ട്ഫോണും വാങ്ങി. ഗൗരിയമ്മയെ നേരിട്ട് പരിചയമില്ലെങ്കിലും വായിച്ചും കേട്ടും അറിഞ്ഞുള്ള ആദരവും സ്നേഹവുമാണ് വേലുവിനെ ആലപ്പുഴയിൽ എത്തിച്ചത്. ഗൗരിയമ്മയോട് മാത്രമല്ല, ഇ.എം.എസിനോടും എ.കെ.ജിയോടും പി. കൃഷ്ണപിള്ളയോടും വേലുവിന് ഏറെ ബഹുമാനമാണ്. അതിൽ കൂറച്ചുകൂടി ഇഷ്ടം ഗൗരിയമ്മയോടുതന്നെ. കമ്യൂണിസ്റ്റുകാരാകാൻ ആളുകൾ ഭയന്നിരുന്ന കാലത്താണ് ഗൗരിയമ്മ രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങിയത്. ഇവിടത്തെ സാധാരണക്കാരായ ജനങ്ങൾക്കുവേണ്ടിയാണ് അവർ മർദനവും അസഭ്യവുമൊക്കെ സഹിച്ചത്. ഗൗരിയമ്മ മുഖ്യമന്ത്രിസ്ഥാനം അർഹിച്ചിരുന്നു. ഇങ്ങനെയുള്ള ഗൗരിയമ്മയുടെ പിറന്നാൾ ആഘോഷത്തിൽ എങ്ങനെ പെങ്കടുക്കാതിരിക്കാൻ സാധിക്കും - വേലു ചോദിക്കുന്നു. കേരളത്തിൽ എത്തി അധികം വൈകാതെതന്നെ ഭാഷാസഹായികളുടെ സഹായത്തോടെ മലയാളം പഠിച്ചു. വായനയിലൂടെയാണ് നവകേരളത്തെക്കുറിച്ചും പുന്നപ്ര-വയലാർ അടക്കമുള്ള സമരങ്ങളെക്കുറിച്ചുമൊക്കെ അറിയുന്നത്. ബഷീറിെൻറയും തകഴിയുടെയും കേശവദേവിെൻറയും കൃതികളും വായിച്ചിട്ടുണ്ട്. അക്കാലത്ത് ഇ.എം.എസിെൻറ പ്രസംഗം എവിടെയുണ്ടെങ്കിലും പോയി കേട്ടിരുന്നു. ഗൗരിയമ്മയുടെ പിറന്നാൾ ആഘോഷം കഴിഞ്ഞ് പുന്നപ്ര-വയലാർ സ്മാരകം സന്ദർശിക്കാനും വേലു മറന്നില്ല. സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയ 89കാരൻ വിപ്ലവഗാനങ്ങൾ പാടി. ഗൗരിയമ്മയെ കാണാനെത്തിയ ആരാധകനെ കണ്ട് തമിഴ്നാട്ടിലെ കമ്യൂണിസ്റ്റ് പാർട്ടിക്കാരൻ ആണോ എന്ന് നാട്ടുകാർക്ക് സംശയം. താനൊരു കമ്യൂണിസ്റ്റുകാരനേയല്ലെന്ന് വ്യക്തമാക്കിയ വേലു ദൈവവിശ്വാസിയല്ലെന്നും കൂട്ടിച്ചേർത്തു. ഇ.വി. രാമസ്വാമി നായ്ക്കരെയും അംബേദ്കറെയും ഏറെ ഇഷ്ടപ്പെടുന്ന തങ്കവേലു ജോലിയിൽനിന്ന് വിരമിച്ചശേഷം ചെന്നൈയിലാണ് സ്ഥിരതാമസം. ഭാര്യ: മഹേശ്വരി. മൂന്ന് മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.