കെവി​െൻറ കൊലപാതകം സി.ബി.​െഎ അന്വേഷിക്കണം -േദശീയ ന്യൂനപക്ഷ കമീഷന്‍

കോട്ടയം: കെവി​െൻറ കൊലപാതകം സി.ബി.െഎ അന്വേഷിക്കണമെന്നും ഇതിനു നിർദേശം നൽകുമെന്നും ദേശീയ ന്യൂനപക്ഷ കമീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍. ഭാര്യ നീനുവിന് സർക്കാർ ജോലി നൽകണമെന്നും സഹോദരിക്ക് ജോലി നൽകാൻ സഭ നേതൃത്വവും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. കെവി​െൻറ വീട് സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മാര്‍ച്ചില്‍ പുറപ്പെടുവിച്ച സുപ്രീംകോടതി വിധി പ്രകാരം ദുരഭിമാന കൊലപാതകത്തി​െൻറ അന്വേഷണങ്ങളില്‍ വീഴ്ച സംഭവിച്ചാല്‍ പൊലീസിനെയും പ്രതിചേര്‍ക്കാം. കൂടാതെ ജില്ല കലക്ടറുടെ മേല്‍നോട്ടത്തില്‍ ദിവസവും കേസി​െൻറ പുരോഗതി വിലയിരുത്തി ആറുമാസത്തിനുള്ളില്‍ വിധി പ്രസ്താവിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച രാവിലെ 11ഒാടെ കെവി​െൻറ വീട്ടിലെത്തിയ ജോര്‍ജ് കുര്യൻ കേസ് വിവരങ്ങൾ ചോദിച്ചറിഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.