മുല്ലപ്പെരിയാർ: ബേബി ഡാം ഉടൻ ബലപ്പെടുത്തണമെന്ന ആവശ്യവുമായി കർഷകസമരം

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്താൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ അഞ്ച് ജില്ലയിലെ കർഷകരുടെ നേതൃത്വത്തിൽ തേനിയിൽ ധർണനടത്തി. അണക്കെട്ടി​െൻറ സുരക്ഷ ചുമതലയിൽനിന്ന് കേരള പൊലീസിനെ നീക്കി കേന്ദ്രസേനയെ നിയോഗിക്കണമെന്നും കർഷകസംഘം ആവശ്യപ്പെട്ടു. തേനി, മധുര, ദിണ്ഡുഗൽ, ശിവഗംഗൈ, രാമനാഥപുരം ജില്ലകളിലെ കർഷകരാണ് തേനി ബംഗ്ലാമേട്ടിൽ പി.ആർ. പാണ്ട്യ​െൻറ നേതൃത്വത്തിൽ കേരളത്തിനെതിരായ സമരം സംഘടിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.