കോൺഗ്രസ്​ അവിശ്വാസത്തിൽ മാർക്കറ്റിങ്​ സംഘത്തിൽനിന്ന്​ മാണിഗ്രൂപ്​ പുറത്ത്​

കട്ടപ്പന: 22വർഷമായി ഭരിച്ച കട്ടപ്പന മാർക്കറ്റിങ് കോഓപറേറ്റിവ് സൊെസെറ്റിയിൽനിന്ന് കേരള കോൺഗ്രസ് പുറത്ത്. കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലാണ് പ്രസിഡൻറ് ടി.ജെ. ജേക്കബ് പുറത്തായത്. കോൺഗ്രസി​െൻറ അഞ്ച് അംഗങ്ങളും ഒരു കേരള കോൺഗ്രസ് അംഗവും അവിശ്വാസത്തെ പിന്തുണച്ചു. ഇടത്തോട്ട് കണ്ണുനട്ടിരിക്കുന്ന മാണിക്ക് ഇത് മുന്നറിയിപ്പാണെന്ന് കോൺഗ്രസ് നേതാക്കൾ അവകാശപ്പെട്ടു. കോൺഗ്രസിലെ ജോർജ് ജോസഫ് പടവ​െൻറ നേതൃത്വത്തിൽ ആറ് ആംഗങ്ങൾ ഒപ്പിട്ട് ജില്ല ജോയൻറ് രജിസ്ട്രാർക്ക് അവിശ്വാസപ്രമേയ നോട്ടീസ് നൽകുകയായിരുന്നു. പ്രമേയം ചർച്ചക്കെടുത്തപ്പോൾ പ്രസിഡൻറ് ഉൾെപ്പടെ കേരള കോൺഗ്രസിലെ നാല് അംഗങ്ങൾ വിട്ടുനിന്നു. ഇതോടെ അവിശ്വാസം പാസായി. 11 അംഗ ഭരണസമിതിയിൽനിന്ന് കേരള കോൺഗ്രസ് ഭരിക്കുന്ന ഇരട്ടയാർ ബാങ്കിലെ കോൺഗ്രസ് അംഗത്തി​െൻറ നാമനിർദേശം പിൻവലിച്ച് അംഗസംഖ്യ പത്താക്കി ചുരുക്കി അവിശ്വാസം പരാജയപ്പെടുത്താൻ കേരള കോൺഗ്രസ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒരംഗത്തെ പിൻവലിച്ചതോടെ കോൺഗ്രസിനും കേരള കോൺഗ്രസിനും അഞ്ചുവീതം അംഗങ്ങളായി. എന്നാൽ, പ്രമേയം അവതരിപ്പിച്ചപ്പോൾ കേരള കോൺഗ്രസിലെ ഒരംഗം അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്ത് പാർട്ടിയെ ഞെട്ടിച്ചു. ഉടുമ്പൻചോല അസി. രജിസ്ട്രാർ (ജനറൽ) എസ്. ഷോർലിയുടെ അധ്യക്ഷതയിലാണ് പ്രമേയം ചർച്ചക്കെടുത്തത്. മുന്നണി ധാരണയുടെ അടിസ്ഥാനത്തിൽ പ്രസിഡൻറ് സ്ഥാനം ആദ്യ ടേം കോൺഗ്രസ് കേരള കോൺഗ്രസ് -മാണിക്ക് വിട്ടുനൽകിയിരുന്നു. കാലാവധി കഴിഞ്ഞിട്ടും സ്ഥാനം വിട്ടുനൽകാൻ ടി.ജെ. ജേക്കബ് വിസമ്മതിച്ചതാണ് അവിശ്വാസത്തിലേക്ക് നയിച്ചത്. മുന്നണി മര്യാദ ലംഘിച്ച് കോൺഗ്രസ് അവിശ്വാസം കൊണ്ടുവന്നത് ശരിയായില്ലെന്ന് ടി.ജെ. ജേക്കബ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.