ക്രൈസ്​തവസഭകൾ ത്യാഗത്തി​െൻറ പാതയിൽ ഒത്തുചേരണം

കോട്ടയം: ൈക്രസ്തവസാക്ഷ്യം പകർന്നുനൽകാൻ സഭകൾ ഭിന്നതകൾ വെടിഞ്ഞ് ത്യാഗത്തി​െൻറ പാതയിൽ ഒത്തുചേരണമെന്ന് ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ. നിലക്കൽ എക്യൂമെനിക്കൽ ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിൽ കേരളത്തിലെ എപ്പിസ്േകാപ്പൽ സഭകളിലെ പട്ടക്കാരുടെയും മേൽപട്ടക്കാരുടെയും സംയുക്തയോഗത്തിൽ അധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം. ജാതിയുടെയും മതത്തി​െൻറയും പേരിൽ രാജ്യത്ത് അടിക്കടി വർധിക്കുന്ന അസഹിഷ്ണുതയിൽ കാതോലിക്ക ബാവ ഉത്കണ്ഠ പ്രകടിപ്പിച്ചു. മഹാത്്മഗാന്ധിയെ ഓർക്കുന്ന എല്ലാവരും സത്യത്തി​െൻറ പക്ഷത്ത് നിലകൊള്ളണമെന്നും രാജ്യത്തിനുവേണ്ടിയും സഭക്കുവേണ്ടിയും രകതസാക്ഷിത്വം വഹിക്കുന്നത് ൈക്രസ്തവ ധർമമാണെന്നും ആമുഖപ്രഭാഷണം നടത്തിയ സി.എസ്.ഐ മോഡറേറ്റർ തോമസ് കെ. ഉമ്മൻ പറഞ്ഞു. സഭയും നിയമനിർമാണവും വ്യാഖ്യാനവും എന്ന വിഷയത്തിൽ ജസ്റ്റിസ് ജെ.ബി. കോശി മുഖ്യപ്രഭാഷണം നടത്തി. സി.എസ്.െഎ റിട്രീറ്റ് സ​െൻററിൽ നടന്ന യോഗത്തിൽ കുരിയാക്കോസ് മാർ സേേവറിയോസ് വലിയ മെത്രാപ്പോലീത്ത, ജോഷ്വ മാർ ഇഗ്നാത്തിേയാസ് മെത്രാപ്പോലീത്ത, ജോസഫ് മാർ ബർണബാസ്, റവ. വിജു വർക്കി ജോർജ് എന്നിവർ സംസാരിച്ചു. മാർ ജോസഫ് പെരുന്തോട്ടം, ജോഷ്വ മാർ നിക്കദിമോസ്, കെ.ജി. ദാനിയൽ, ഉമ്മൻ ജോർജ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.