റബർ ലൈസൻസ്​ നിരക്കുകൾ ഉയർത്തി

കോട്ടയം: റബർ വ്യവസായികൾ, ഡീലർമാർ, റബർ സംസ്കരണത്തിൽ ഏർപ്പെട്ടവർ എന്നിവർക്ക് റബർ ബോർഡ് നൽകുന്ന പ്രത്യേക ലൈസൻസുകൾക്കുള്ള ഫീസ് കേന്ദ്രസർക്കാർ വർധിപ്പിച്ചു. നാലു ടണ്ണിൽ കൂടുതൽ റബർ ഉപയോഗിക്കുന്ന വ്യവസായികൾ, ഡീലർമാർ, സംസ്കർത്താക്കൾ എന്നിവർക്കുള്ള ലൈസൻസ് ഫീസ് 1000 രൂപയായി(18 ശതമാനം ജി.എസ്.ടി പുറമേ) ഉയർത്തി. നാലു ടണ്ണിൽ കുറവ് റബർ ഉപയോഗിക്കുന്ന വ്യവസായികൾക്കുള്ള ലൈസൻസ് ഫീസ് 500 രൂപയാക്കി (18 ശതമാനം ജി.എസ്.ടി പുറമേ). വ്യവസായികൾക്ക് നൽകുന്ന അടിയന്തര ലൈസൻസ്ഫീസ് 500 രൂപയായും (18 ശതമാനം ജി.എസ്.ടി പുറമേ) പുതുക്കിയിട്ടുണ്ട്. ജനുവരി ഒമ്പത് മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിലായതായി റബർ ബോർഡ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.