കോട്ടയം: ചിങ്ങവനത്ത് റെയിൽപാത ഇരട്ടിപ്പിക്കൽ ജോലികൾക്കായി വെള്ളമെടുക്കാനെത്തിയ ട്രാക്ടർ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർ അപകടത്തിൽപെട്ടപ്പോൾ രക്ഷിക്കാനായി ജീവൻ പണയംവെച്ച് മാലിന്യവും കുപ്പിച്ചില്ലുകളും നിറഞ്ഞ തോട്ടിലേക്ക് ചാടിയവർ തിരികെയെത്തിയത് ശരീരം മുഴുവൻ മുറിവുമായി. തിട്ടയിടിഞ്ഞ് ട്രാക്ടർ തോട്ടിലേക്ക് മറിഞ്ഞതോടെ ഒച്ചയും ബഹളവും കേട്ട് ആദ്യമോടിയെത്തിയ അയൽവാസിയും ഗൾഫിൽ ഡ്രൈവറുമായ അനീഷിെൻറ കൈക്കും പരിക്കേറ്റു. ട്രാക്ടർ മറിയുന്നത് കണ്ട് സമീപത്തെ സ്ത്രീകളടക്കം നിലവിളിച്ചതോടെ ഒാടിയെത്തിയവർ മാലിന്യവും കുപ്പിച്ചില്ലുകളും പായലും കലർന്ന തോട്ടിലേക്ക് എടുത്തുചാടി. പലർക്കും കുപ്പിച്ചില്ലുകൾ തറച്ച് പരിക്കേറ്റു. ഗൾഫിൽനിന്നും ഒരുമാസം മുമ്പാണ് അവധിക്ക് അനീഷ് നാട്ടിലെത്തിയത്. KTG53 Tracter ചിങ്ങവനത്ത് റെയിൽപാത ഇരട്ടിപ്പിക്കലിന് തോട്ടിൽ വെള്ളമെടുക്കാനെത്തി മറിഞ്ഞ ട്രാക്ടർ. അപകടത്തിൽ ഇതരസംസ്ഥാന ഡ്രൈവർ മരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.