സുപ്രീംകോടതി വിധിയിൽ ആശങ്ക ^യാക്കോബായ സഭ

സുപ്രീംകോടതി വിധിയിൽ ആശങ്ക -യാക്കോബായ സഭ പള്ളികൾ ഒന്നൊന്നായി കൈയടക്കാൻ ഓർത്തഡോക്സ് സഭെയ അനുവദിക്കില്ല കോലഞ്ചേരി: സുപ്രീം കോടതിയിൽ അടുത്തിടെയുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ സഭക്കെതിരായ ജൂലൈ മൂന്നിലെ വിധിയിൽ സഭക്കും വിശ്വാസികൾക്കും ആശങ്കകളുണ്ടെന്ന് യാക്കോബായ സഭ. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം പുത്തൻകുരിശ് പാത്രിയാർക്കാ സ​െൻററിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ, സുന്നഹദോസ് സെക്രട്ടറി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത എന്നിവർ ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രീംകോടതിയുടെ നടത്തിപ്പിനെതിരെ നാല് മുതിർന്ന ജഡ്ജിമാരാണ് രംഗത്തുവന്നിട്ടുള്ളത്. സഭാ കേസി​െൻറ വിധിയിലും നിരവധി സംശയങ്ങളുണ്ട്. മൂന്ന് പള്ളിയുമായി ബന്ധപ്പെട്ട കേസിലാണ് ഒരു സഭതന്നെ ഇല്ലെന്ന രീതിയിൽ രണ്ടംഗ െബഞ്ച് വിധി പറഞ്ഞത്. 1995ലെ മൂന്നംഗ ബെഞ്ചി​െൻറ വിലയിരുത്തലുകൾക്ക് കടകവിരുദ്ധമായി രണ്ടംഗ ബെഞ്ച് വിധി പ്രഖ്യാപിച്ചതുതന്നെ ശരിയായ രീതിയിലല്ല. വിധിക്കെതിരെ രാഷ്ട്രീയപരവും നിയമപരവുമായ ഇടപെടൽ സഭ നടത്തും. വിധിയുടെ പേരിൽ തങ്ങളുടെ പള്ളികൾ ഒന്നൊന്നായി കൈയടക്കാനുള്ള ഓർത്തഡോക്സ് സഭയുടെ ശ്രമം അംഗീകരിക്കില്ല. സെമിത്തേരിയിൽപോലും മൗലികാവകാശങ്ങൾ നിഷേധിക്കുന്ന ഓർത്തഡോക്സ് വിഭാഗത്തി​െൻറ നടപടിക്കെതിരെ സംസ്ഥാന സർക്കാർ ക്രിയാത്മകമായി പ്രതികരിക്കണം. മീഡിയ സെൽ ചെയർമാൻ കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത, സഭാ ട്രസ്റ്റി തമ്പു ജോർജ്, വർക്കിങ് കമ്മിറ്റി അംഗം കെ.ഒ. ഏലിയാസ്, ഫാ. സ്ലീബാ പോൾ വട്ടവേലിൽ കോർ എപ്പിസ്കോപ്പ, മോൻസി വാവച്ചൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.