ഐ.എ.എസ്​ ഇൻറർവ്യൂ പരിശീലനം

കോട്ടയം: സിവിൽ സർവിസ് മെയിൻ പരീക്ഷ പാസായ ഉദ്യോഗാർഥികൾക്ക് പാലാ സിവിൽ സർവിസ് ഇൻസ്റ്റിറ്റ്യൂട്ടി​െൻറ തിരുവനന്തപുരം ലൂർദ് സ​െൻറർ കാമ്പസിൽ സൗജന്യ ഇൻറർവ്യൂ പരിശീലനം നൽകുന്നു. നാലുദിവസം നീളുന്ന പരിശീലനത്തി​െൻറ ആദ്യഘട്ടം ജനുവരി 19ന് രാവിലെ 9.30ന് ആരംഭിക്കും. മഹാത്്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. വിദഗ്ധരുടെ ക്ലാസുകളും മോഡൽ ഇൻറർവ്യൂ സെഷനുകളും അടങ്ങിയ പരിശീലനത്തിന് ഡോ. അലക്സാണ്ടർ പി. ജേക്കബ്, ടി. ബാലകൃഷ്ണൻ, ടി.കെ. ജോസ്, ഡോ. ബി. സന്ധ്യ തുടങ്ങിയവർ നേതൃത്വം നൽകും. മെയിൻ പരീക്ഷ പാസായവർക്ക് രജിസ്േട്രഷന് അപേക്ഷിക്കാം. ഫോൺ: 9447421011, 9497431000.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.