കോട്ടയം വഴിയുള്ള ഇരട്ടപ്പാത 2020നകം ^കണ്ണന്താനം

കോട്ടയം വഴിയുള്ള ഇരട്ടപ്പാത 2020നകം -കണ്ണന്താനം കൊച്ചി: കോട്ടയം വഴിയുള്ള റെയിൽപാത ഇരട്ടിപ്പിക്കൽ 2020നകം പൂർത്തിയാകുമെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. കുറുപ്പന്തറക്കും ചങ്ങനാശ്ശേരിക്കുമിടയിലെ 36.3 കിലോമീറ്ററിൽ കുറുപ്പന്തറ-കോട്ടയം 18.04 കിലോമീറ്റർ േമയ് 31നകവും ചങ്ങനാശ്ശേരി വരെയുള്ള പാത 2020 മാർച്ച് 31നകവും കമീഷൻ ചെയ്യാനാകുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ റെയിൽവേ വികസനം സംബന്ധിച്ച് റെയിൽവേയുടെയും സംസ്ഥാന സർക്കാറി​െൻറയും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച പ്രശ്നങ്ങളാണ് ഇരട്ടിപ്പിക്കൽ േജാലിക്ക് തിരിച്ചടിയായത്. കുറുപ്പന്തറ-ഏറ്റുമാനൂർ ബ്ലോക്കിൽ 1.06 ഹെക്ടർ, ഏറ്റുമാനൂർ-കോട്ടയം 3.07 ഹെക്ടർ, കോട്ടയം-ചിങ്ങവനം 2.5 ഹെക്ടർ, ചിങ്ങവനം-ചങ്ങനാശ്ശേരി 0.13 ഹെക്ടർ എന്നിങ്ങനെ സ്ഥലം ആവശ്യമാണ്. ഇരട്ടപ്പാത പൂർത്തിയായാൽ കൂടുതൽ ട്രെയിൻ ഒാടിത്തുടങ്ങുമെന്നും കണ്ണന്താനം പറഞ്ഞു. ചിങ്ങവനം-ചങ്ങനാശ്ശേരി ഭാഗത്ത് 0.13 ഹെക്ടർ സ്ഥലം കഴിഞ്ഞ ദിവസം ഏറ്റെടുത്തതായി അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ അറിയിച്ചു. മറ്റ് ബ്ലോക്കുകളിൽ ഭൂമി ഏറ്റെടുക്കാൻ നടപടി പൂർത്തിയാക്കി. ഭൂമിയുടെയും കെട്ടിടങ്ങളുടെയും വിലനിർണയം പുരോഗമിക്കുകയാണ്. േമയ് 31നകം സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കും. സംസ്ഥാന സർക്കാർ നിർദേശിച്ച തലശ്ശേരി-മൈസൂരു പാത, 55333 കോടിയുടെ തിരുവനന്തപുരം-കാസർകോട് എലിവേറ്റഡ് പാത, 1600 കോടിയുടെ എരുമേലി-പുനലൂർ പാത, ഏറ്റുമാനൂർ-പാലാ ലിങ്ക് പാത, എറണാകുളം ഓൾഡ് റെയിൽവേ സ്റ്റേഷൻ പുനരുദ്ധാരണം, വിഴിഞ്ഞം-സീ പോർട്ട് പാത എന്നീ പദ്ധതികളും യോഗം ചർച്ച ചെയ്തു. റെയില്‍വേ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ (വര്‍ക്ക്‌സ്) രാജേഷ് അഗര്‍വാള്‍, കലക്ടര്‍മാരായ മുഹമ്മദ് വൈ. സഫീറുല്ല (എറണാകുളം), ബി.എസ്. തിരുമേനി (കോട്ടയം), ആര്‍. ഗിരിജ (പത്തനംതിട്ട), ടി.വി. അനുപമ (ആലപ്പുഴ), റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.