വലിയ പള്ളി പൂട്ടിയ ആർ.ഡി.ഒ ഉത്തരവ്​ ഹൈകോടതി റദ്ദാക്കി

കൊച്ചി: മൂവാറ്റുപുഴ വലിയ പള്ളി പൂട്ടിയ ആർ.ഡി.ഒ ഉത്തരവ് ഹൈകോടതി റദ്ദാക്കി. റിസീവർ ഭരണത്തിലായിരുന്ന പള്ളിയുടെ താക്കോൽ മുമ്പ് ഭരണം കൈയാളിയിരുന്നവർക്ക് കൈമാറണമെന്ന ജില്ല കോടതി ഉത്തരവ് ശരിവെച്ച് നേരേത്ത ഹൈകോടതി ഉത്തരവ് നിലനിൽക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ആർ.ഡി.ഒയുടെ നടപടി കോടതി റദ്ദാക്കിയത്. ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ പൊലീസ് സംരക്ഷണം നൽകണമെന്നും ഉത്തരവിട്ടു. നിയമം കൈയിലെടുക്കാൻ ശ്രമിക്കാതെ എതിർവിഭാഗത്തിന് നിയമ മാർഗത്തിലൂടെ പോകാമെന്നും കോടതി വ്യക്തമാക്കി. 2016ലെ കോടതി ഉത്തരവ് പ്രകാരം റിസീവറിൽനിന്ന് മുൻ ഭരണാധികാരികൾ താക്കോൽ ഏറ്റെടുത്തശേഷം സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നമുണ്ടായിരുന്നു. ഇൗ സാഹചര്യത്തിലാണ് ആർ.ഡി.ഒ ഇടപെട്ട് പള്ളി പൂട്ടി താക്കോൽ കൈവശം സൂക്ഷിച്ചത്. ഇതിനെതിരെ ടി.വി. കുര്യാക്കോസ് കത്തനാർ, മാർക്കോസ് പൈലി, വർക്കി ആനക്കോട്ടിൽ എന്നിവരാണ് ഹരജി നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.