ശബരിമല ക്ഷേത്രത്തിെൻറ പേരുമാറ്റത്തിൽനിന്ന് പിന്മാറണം -എൻ.എസ്.എസ് ചങ്ങനാശ്ശേരി: ശബരിമല അയ്യപ്പക്ഷേത്രം എന്ന പേര് ശ്രീധര്‍മശാസ്ത ക്ഷേത്രം എന്ന് മാറ്റാനുള്ള നീക്കത്തില്‍നിന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാറും പിന്മാറണമെന്ന് എന്‍.എസ്.എസ്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നിവേദനം നല്‍കി. ശാസ്താവിെൻറ അംശമായി മഹിഷീമര്‍ദനത്തിന് ഭൂമിയില്‍ ജന്മംകൊണ്ട അയ്യപ്പന്‍, നിയോഗമായിരുന്ന മഹിഷീമര്‍ദനം പൂര്‍ത്തിയാക്കി ശബരിമലയിലെത്തി ശാസ്താവില്‍ വിലയംപ്രാപിച്ചുവെന്നതാണ് ഐതിഹ്യം. ആ നിലയില്‍ ശബരിമലയിലേത് ശ്രീധര്‍മശാസ്ത ക്ഷേത്രവും അയ്യപ്പക്ഷേത്രവുമാണ്. ധര്‍മശാസ്താവില്‍ വിലയംകൊണ്ട അയ്യപ്പനായി കണ്ട പൂജാദികര്‍മങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്തു. എന്നാൽ, തീർഥാടനത്തിെൻറ ചടങ്ങുകള്‍ ശ്രദ്ധിച്ചാല്‍ അയ്യപ്പന് പ്രാമുഖ്യം കാണാം. കുെറ കാലമായി ശബരിമല തീർഥാടനകാലത്ത് ഭക്തരില്‍ ആശയക്കുഴപ്പം ഉണ്ടാകുന്ന തീരുമാനങ്ങള്‍ എടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയുടെ കാര്യത്തില്‍ വിവാദം മനഃപൂര്‍വം സൃഷ്ടിക്കുന്നതാണ്. കഴിഞ്ഞ ബോര്‍ഡിെൻറ കാലത്ത് അയ്യപ്പക്ഷേത്രം എന്ന് നാമകരണം ചെയ്തു എന്നപേരില്‍, പുതിയ ബോര്‍ഡ് ആ തീരുമാനം മാറ്റി ശ്രീധര്‍മശാസ്ത ക്ഷേത്രം എന്നാക്കിയ നടപടി ക്ഷേത്രത്തിെൻറ സ്വത്വത്തില്‍ തന്നെ അധികാരികള്‍ക്ക് ആശയക്കുഴപ്പമുണ്ടെന്ന് വരുത്തിത്തീർക്കുകയാണ്. ശബരിമലയിലേത് ശ്രീധര്‍മശാസ്ത ക്ഷേത്രം ആയിരുന്നെങ്കിലും ആചാരാനുഷ്ഠാനങ്ങളുടെയും വിശ്വാസത്തിെൻറയും അടിസ്ഥാനത്തില്‍ ശ്രീ അയ്യപ്പക്ഷേത്രം എന്നപേരില്‍ തന്നെ നിലനിര്‍ത്തുന്നതിന് സത്വരനടപടി ഉണ്ടാകണമെന്നും സുകുമാരന്‍ നായര്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.