വ്യാജരജിസ്​ട്രേഷൻ നമ്പറിൽ വാഹനങ്ങൾ; തട്ടിപ്പ്​ ഹൈറേഞ്ച്​ കേന്ദ്രീകരിച്ച്​

അടിമാലി: വാഹനങ്ങളിൽ രജിസ്േട്രഷൻ നമ്പറും എൻജിൻ നമ്പറും മാറ്റി വ്യാജനമ്പർ സ്ഥാപിച്ച് തട്ടിപ്പ് നടത്തുന്ന സംഘം ഹൈറേഞ്ച് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി വിവരം. മറ്റ് ജില്ലകളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും മോഷ്ടിച്ചു കൊണ്ടുവരുന്ന വാഹനങ്ങളാണ് ഇത്തരത്തിൽ കൃത്രിമംകാട്ടി വ്യാജരജിേട്രഷൻ ബുക്കുകളുടെ സഹായത്തോടെ ഓടുന്നത്. പുതിയ മോഡൽ മുതൽ പഴയ വാഹനങ്ങൾവരെ ഇതിൽപെടുന്നു. കൂടാതെ പഴയ സ്പെയർപാർട്സ് കടകളിലൂടെ പുതിയ മോഡൽ വാഹനങ്ങളുടെ സ്പെയർ പാർട്സുകളും വിൽക്കുന്നു. മോഷ്ടിച്ച വാഹനങ്ങൾ രഹസ്യകേന്ദ്രങ്ങളിൽ പൊളിച്ചാണ് ഇത്തരത്തിൽ സ്പെയർ പാർട്സുകൾ ലഭ്യമാക്കുന്നത്. തമിഴ്നാട്ടിൽനിന്നാണ് ഇത്തരത്തിൽ പാർട്സുകൾ കൂടുതൽ എത്തുന്നത്. ഷാസി നമ്പർ വിദഗ്ധമായി വെട്ടിമാറ്റിവെക്കുന്ന ഈ സംഘം ഫിനാൻസ് കുടിശ്ശികയുള്ള വാഹനങ്ങൾ ഉടമകളുടെ സഹായത്തോടെ മാറ്റിനൽകുന്നു. മറ്റ് സംസ്ഥാനങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ രജിേട്രഷൻ ബുക്ക് കരസ്ഥമാക്കുന്നവർ കേരളത്തിലെ ആർ.ടി ഓഫിസുകളിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ രജിസ്േട്രഷൻ ശരിയാക്കി നൽകുന്നു. വർഷങ്ങളായി ഇത്തരത്തിൽ വാഹനങ്ങളിൽ കൃത്രിമം നടത്തുന്നു. വില കുറച്ച് ബൈക്കുകൾ വിൽപന നടത്തുന്ന സംഘവും ഹൈറേഞ്ച് കേന്ദ്രീകരിച്ച് തലപൊക്കിയിട്ടുണ്ട്. ന്യൂജൻ ബൈക്കുകളാണ് ഇത്തരത്തിൽ കൂടുതലായി എത്തിയിരിക്കുന്നത്. കുടിശ്ശികയുള്ളതിനാൽ രജിസ്റ്റർ ചെയ്ത് ജില്ലയിൽ ഒാടിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ഒരു വർഷത്തേക്ക് ഉപയോഗിക്കാൻ മറ്റ് ജില്ലകളിലുള്ളവർക്ക് നൽകുന്നതാണ് രീതി. 50,000 മുതൽ ഒരു ലക്ഷം രൂപവരെ വിലയുള്ള ബൈക്കുകൾ 15,000 മുതൽ 20,000 രൂപക്കുവരെ വിലയ്ക്കാണ് നൽകുന്നത്. ഒരുവർഷം കഴിയുേമ്പാൾ നൽകിയ തുക കൂടാതെ 10,000 രൂപവരെ ഇൗടാക്കി തീറ് നൽകും. അതല്ലെങ്കിൽ പകുതി തുക തിരികെ നൽകി വാഹനം തിരിച്ചുനൽകാം. ഇത്തരം ബൈക്കുകൾ സ്വന്തമാക്കാൻ നിരവധി യുവാക്കളാണ് രംഗത്തുള്ളത്. ആർ.സി ബുക്കുകൾക്ക് പകരം ഇവയുടെ കോപ്പി നൽകിയാണ് വാഹന ഇടപാട്. മൂന്നാർ, അടിമാലി, രാജാക്കാട്, വെള്ളത്തൂവൽ, മുരിക്കാശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇത്തരം വാഹനങ്ങൾ നിരവധിയുണ്ട്. മഹാരാഷ്ട്ര, പോണ്ടിച്ചേരി, കർണാടക എന്നിവടങ്ങളിൽനിന്നടക്കം മോഷ്ടിച്ചു കൊണ്ടുവരുന്നവയാണ് വാഹനങ്ങളിൽ ഏറെയുമേത്ര. മുഖ്യമന്ത്രിക്ക് 1000 കത്തുകൾ അയക്കും --കെ.ടി.യു.സി ചെറുതോണി: നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഈമാസം മുതൽ 50 രൂപ അംശാദായം അടക്കണമെന്ന തീരുമാനം എത്രയും പെട്ടെന്ന് പിൻവലിക്കണമെന്ന് കെ.ടി.യു.സി- എം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് 13ന് മുഖ്യമന്ത്രിക്ക് 1000 കത്തുകൾ അയക്കും. ഇപ്പോൾ 20 രൂപ പ്രതിമാസം അടച്ചുകൊണ്ടിരിക്കുന്നതാണ് കുത്തനെ 50 രൂപയായി വർധിപ്പിച്ചിരിക്കുന്നത്. തുക വർധിപ്പിക്കുന്നതിലൂടെ പല തൊഴിലാളികളുടെയും തുക അടവ് മുടങ്ങുകയും ഇവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്യും. തൊഴിൽ മേഖലയിലെ സ്തംഭനാവസ്ഥയും നിത്യോപയോഗ സാധനങ്ങളുടെ വിലവർധനയും സാധാരണക്കാരായ തൊഴിലാളികളെ അലട്ടുന്നു. ഇരട്ടിയിൽ കൂടുതലാണ് അംശാദായ വർധന. നിയമം പ്രാബല്യത്തിൽ വന്നപ്പോൾ പത്തും പിന്നീട് 15 രൂപയും ഏറ്റവും അവസാനം 20 രൂപയുമായിരുന്നതാണ് ഇപ്പോൾ കുത്തനെ 50 രൂപയാക്കിയത്. കെട്ടിട ഉടമകളിൽനിന്നും കോൺട്രാക്ടർമാരിൽനിന്നും പിരിക്കേണ്ട സെസ് പിരിക്കാൻ കഴിയാതെ വരുകയും ഇതിലൂടെ ക്ഷേമനിധി ബോർഡിൽ അപേക്ഷ നൽകിയവർക്ക് മുഴുവൻ ആനുകൂല്യവും നൽകാൻ കഴിയാത്തവിധം മന്ദഗതിയിലാണ് ക്ഷേമനിധി ബോർഡ് പ്രവർത്തനം. ഈ മേഖലയിലേക്ക് ബന്ധപ്പെട്ടവർ ശ്രദ്ധ ചെലുത്തണമെന്ന് കെ.ടി.യു.സി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ജോർജ് അമ്പഴം അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.പി. മൽക്ക, കേരള കോൺഗ്രസ് -എം നിയോജക മണ്ഡലം പ്രസിഡൻറ് ഷാജി കാഞ്ഞമല, സെലിൻ മാത്യു, യൂത്ത്ഫ്രണ്ട്- എം സംസ്ഥാന സെക്രട്ടറി അഡ്വ. എബി തോമസ്, യൂനിയൻ ജില്ല വൈസ് പ്രസിഡൻറ് ഗോകുൽ, മേരി സെബാസ്റ്റ്യൻ കുഴിവേലിൽ, ജോബി പേടിക്കാട്ടുകുന്നേൽ തുടങ്ങിയവർ സംസാരിച്ചു. ബി.എസ്.എൻ.എൽ സെമിനാർ തൊടുപുഴ: ഫെബ്രുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ എറണാകുളം ടൗൺഹാളിൽ ചേരുന്ന ബി.എസ്.എൻ.എൽ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ജനുവരി അഞ്ചിന് 'കാർഷിക മേഖലയിലെ പ്രശ്നങ്ങൾ -പരിഹാര നിർദേശങ്ങൾ' വിഷയത്തിൽ തൊടുപുഴ അർബൻ ബാങ്ക് ഹാളിൽ സെമിനാർ സംഘടിപ്പിക്കും. ഇതിനായി സംഘാടക സമിതി രൂപവത്കരിച്ചു. യോഗത്തിൽ ടി.ആർ. സോമൻ അധ്യക്ഷതവഹിച്ചു. ചെയർമാനായി വി.വി. മത്തായിയെയും കൺവീനറായി കെ.എസ്. വിദ്യാസാഗറിനെയും തെരഞ്ഞെടുത്തു. യോഗത്തിൽ സംസ്ഥാന സമ്മേളന ജനറൽ കൺവീനർ പി.എസ്. പീതാംബരൻ സമ്മേളന നടപടി വിശദീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.