ഇടുക്കിയി​െല ഭൂമാഫിയ സി.പി.എമ്മി​െൻറ സാമ്പത്തിക സ്രോതസ്സ്​​ ^വി.ഡി.സതീശൻ

ഇടുക്കിയിെല ഭൂമാഫിയ സി.പി.എമ്മി​െൻറ സാമ്പത്തിക സ്രോതസ്സ് -വി.ഡി.സതീശൻ ഇടുക്കി: ജില്ലയിലെ ഭൂമികൈയേറ്റ മാഫിയ, സി.പി.എം സംസ്ഥാന നേതൃത്വത്തി​െൻറ സാമ്പത്തിക സ്രോതസ്സാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ഡി. സതീശൻ എം.എൽ.എ ആരോപിച്ചു. കുടിയേറ്റ കർഷകരെ ബൂർഷ്വാസികളായി കണ്ടിരുന്ന സി.പി.എം നേതാക്കൾ അവർക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കിത്തുടങ്ങിയത് ജോയിസ് ജോർജ്ജ് എം.പി, എം.എം. മണി അടക്കമുള്ളവർ കൈയേറ്റ മാഫിയയുടെ പര്യായമായി മാറിയതുമുതലാണ്. കുടിയേറ്റ കർഷകരെ മറയാക്കി സാമ്പത്തിക-, രാഷ്ട്രീയ നേട്ടമുണ്ടാക്കുകയാണ് സി.പി.എമ്മെന്നും ഇൗ തട്ടിപ്പ് ഏറക്കാലം മറച്ചുവെക്കാനാകില്ലെന്നും സതീശൻ പറഞ്ഞു. വൻകിട കൈയേറ്റക്കാർക്കുവേണ്ടിയുള്ള സി.പി.എമ്മി​െൻറ വെപ്രാളം സി.പി.െഎക്കും വി.എസ്. അച്യുതാനന്ദനും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ് നയിക്കുന്ന ജനകീയ വിചാരണയാത്രയുടെ ആദ്യ ദിവസ പര്യടന സമാപനസമ്മേളനം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു സതീശൻ. ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിം കുട്ടി കല്ലാർ, രണ്ടാം ദിവസത്തെ പര്യടനം ഇരട്ടയാറിൽ ഉദ്ഘാടനം ചെയ്തു. പാർലമ​െൻറ് മണ്ഡലം പ്രസിഡൻറ് ബിജോ മാണി, ഡി.സി.സി നേതാക്കളായ ജോയി വെട്ടിക്കുട്ടി, ടി.എസ്. ബേബി, സേനാപതി വേണു, എ.പി. ഉസ്മാൻ, എം.എൻ. ഗോപി, ഇ.കെ. വാസു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.