വനത്തിൽനിന്ന് തേക്കുതടി വെട്ടിക്കടത്തൽ; അഞ്ചുപേർ പിടിയിൽ

അടിമാലി: റിസർവ് വനത്തിൽനിന്ന് തേക്കുതടി മുറിച്ചുകടത്തിയ സംഭവത്തിൽ ആദിവാസി യുവാവ് ഉൾെപ്പടെ അഞ്ചുപേരെ വനപാലകർ പിടികൂടി. നേര്യമംഗലം കാഞ്ഞിരവേലി സ്വദേശികളായ മല്ലപ്പിള്ളിൽ സുരേഷ് ബാബു (40), പാറക്കുന്നേൽ പി.ടി. ജോർജ് (53), കൊല്ലപ്പള്ളിൽ മണികണ്ഠൻ (33), നേര്യമംഗലം ആനിക്കാട്ട് എ.പി. ബിജുമോൻ (34), വാളറ കുളമാംകുഴി ആദിവാസി കോളനിയിലെ പി.ജെ. രാജു (36) എന്നിവരെയാണ് നേര്യമംഗലം റേഞ്ച് ഓഫിസർ അരുൺ കെ. നായർ, ഇഞ്ചത്തൊട്ടി സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ചർ ഇൻചാർജ് കെ.എ. റഹീം എന്നിവരുടെ നേതൃത്വത്തിൽ വനപാലകർ പിടികൂടിയത്. നേര്യമംഗലം റേഞ്ച് ഓഫിസിന് പിൻഭാഗത്തുനിന്ന് കൂറ്റൻ തേക്ക് വെട്ടിക്കടത്തിയ സംഭവത്തിലാണ് പിടികൂടിയത്. കടത്തിയ തേക്ക് നെല്ലികുഴിയിലെ മില്ലിൽനിന്ന് പിടിച്ചെടുത്തു. തേക്ക് കടത്താൻ ഉപയോഗിച്ച കെ.എൽ.44-8879 നമ്പർ പിക്-അപ് ജീപ്പും പിടിച്ചെടുത്തു. പിടിയിലായ സുരേഷ് ബാബുവി​െൻറ ഉടമസ്ഥതയിലുള്ളതാണ് മില്ല്. കഴിഞ്ഞ ശിവരാത്രി ദിവസം രാത്രിയാണ് ഇവർ വനത്തിൽ അതിക്രമിച്ചുകയറി തേക്ക് മോഷ്ടിച്ചത്. സംഘം നേരേത്തയും ഇത്തരത്തിൽ വിലപിടിപ്പുള്ള മരങ്ങൾ വെട്ടിക്കടത്തിയതായി വനം വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.