പെരിയാർ വനമേഖലയിൽ കൊമ്പ​െൻറ കുത്തേറ്റ പിടിയാന ​െചരിഞ്ഞു

കുമളി: പെരിയാർ വന്യജീവി സങ്കേതത്തിലെ മണക്കവല ഭാഗത്ത് കൊമ്പ​െൻറ കുത്തേറ്റ് പിടിയാന െചരിഞ്ഞു. 20 ഒാളം വയസ്സുള്ള ആനയാണ് െചരിഞ്ഞത്. ഈ മാസം െചരിയുന്ന നാലാമത്തെ ആനയാണിത്. കൊമ്പ​െൻറ കുത്തേറ്റ് അവശനിലയിലായിരുന്ന ആന തേക്കടി തടാകതീരത്ത് ദിവസങ്ങളായി ചുറ്റിനടക്കുകയായിരുന്നു. പിടിയാനയുടെ പിന്നിലും വയറ്റിലും കുത്തേറ്റ മുറിവുണ്ടായിരുന്നു. അവശനിലയിൽ ആനയെ കണ്ടെത്തിയതിനെത്തുടർന്ന് ചികിത്സിക്കാൻ ശ്രമം ആരംഭിച്ചിരുന്നു. ഈ മാസം 13നാണ് ആദ്യം പച്ചക്കാടിന് സമീപം ഗർഭിണിയായ ആനയുടെ ജഡം കണ്ടെത്തിയത്. തുടർന്ന് ആമയോളിയിൽ കുട്ടിക്കൊമ്പ​െൻറയും താന്നിക്കുടി മച്ചാൻ ഭാഗത്ത് പിടിയാനയുടെയും ജഡം കണ്ടെത്തിയിരുന്നു. വർഷങ്ങൾക്കുമുമ്പ് മദപ്പാടിളകിയ കൊമ്പൻ ഒമ്പത് ആനയെ കൊലപ്പെടുത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.