മുഴുവൻ ക്ഷീര കർഷകർക്കും സമഗ്ര ഇൻഷുറൻസ് -മന്ത്രി കെ. രാജു

കട്ടപ്പന: സംസ്ഥാനത്തെ മുഴുവൻ ക്ഷീര കർഷകർക്കും അവരുടെ കുടുംബങ്ങൾക്കും സമഗ്ര ഇൻഷുറൻസ് ഉറപ്പാക്കുമെന്ന് ക്ഷീര വികസന മന്ത്രി കെ. രാജു. ജില്ല ക്ഷീര കർഷക സംഗമം നെറ്റിത്തൊഴുവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാൽ ഉൽപാദന രംഗത്ത് സംസ്ഥാനത്തെ ക്ഷീര സഹകരണ സംഘങ്ങൾ കഴിഞ്ഞ വർഷത്തെക്കാൾ 17 ശതമാനത്തിലധികം ഉൽപാദനം ഈ വർഷം കൈവരിച്ചു. സംസ്ഥാനത്തിന് ആവശ്യമായ പാലി​െൻറ 85 ശതമാനംവരെ ഇപ്പോൾ ഉൽപാദിപ്പിക്കുന്നുണ്ട്. ഉൽപാദനത്തിലെ വളർച്ച ഇങ്ങനെ തുടർന്നാൽ ഈവർഷം തന്നെ സംസ്ഥാനം പാൽ ഉൽപാദനത്തിൽ സ്വയംപര്യാപ്തത നേടും. സംസ്ഥാനത്തെ 152 ബ്ലോക്കുകളിൽ മുഴുവൻ സമയവും മൃഗഡോക്ടർമാരുടെ സേവനം ലഭ്യമാക്കും. ക്ഷീര സഹകരണ സംഘങ്ങളിൽ കർഷകരുടെ പേരിൽ കയറിക്കൂടിയ വ്യാജന്മാർക്കെതിരെയും കൃത്യമായ ഓഡിറ്റ് നടത്താത്ത ക്ഷീര സഹകരണ സംഘങ്ങൾക്കെതിരെയും കർശന നടപടി സ്വീകരിക്കും. പാലി​െൻറ ഇൻസ​െൻറിവ് കൊടുക്കുന്നതിനുള്ള പരിധി 30,000ൽനിന്ന് 40,000 ആയി ഉയർത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മിൽമ പാലിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു. ഇ.എസ്. ബിജിമോൾ എം.എൽ.എ അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.