അജ്​മീരിൽനിന്ന്​ ക്രൈ​ംബ്രാഞ്ച്​ സംഘം മടങ്ങുന്നു

കോട്ടയം: അറുപുറയിൽനിന്ന് കാണാതായ ദമ്പതികളെത്തേടി അജ്മീരിലെത്തിയ ക്രൈംബ്രാഞ്ച് അേന്വഷണസംഘം മടങ്ങുന്നു. അജ്മീരിലെ ദർഗയിലും സമീപത്തെ ആരാധനാലയങ്ങളിലും സംഘം പരിശോധന നടത്തിെയങ്കിലും സൂചനയൊന്നും ലഭിച്ചില്ല. ദമ്പതികളോട് സാമ്യമുള്ളവെര കണ്ടിരുന്നതായി ചില മൊഴികൾ അജ്മീറിൽനിന്ന് സംഘത്തിന് ലഭിച്ചിരുന്നു. അജ്മീര്‍ ദര്‍ഗയിലെ സുരക്ഷ ജോലിക്കാരൻ, ഹോട്ടലുകള്‍ നടത്തുന്ന ചില മലയാളികള്‍ എന്നിവരില്‍നിന്നാണ് ദമ്പതികളെന്ന് തോന്നിക്കുന്നവരെ കണ്ടതായ മൊഴികള്‍ ലഭിച്ചത്. എന്നാൽ, ഇത് സ്ഥിരീകരിക്കാൻ തക്ക കൂടുതൽ വിവരമൊന്നും ലഭിച്ചില്ല. മൊഴി നൽകിയവർക്ക് ഫോേട്ടായിലുള്ളവർ തന്നെയാണ് കണ്ടതെന്ന് ഉറപ്പിക്കാൻ കഴിഞ്ഞുമില്ല. ശനിയാഴ്ച മേഖലയിലെ വിവിധ ജനവാസകേന്ദ്രങ്ങളിലും പരിശോധന നടത്തിയിട്ടും സൂചനയൊന്നും ലഭിച്ചില്ല. ഇതോടെയാണ് ഇവിടുത്തെ അന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനം. ഞായറാഴ്ചയോ തിങ്കളാഴ്ചയോ സംഘം കേരളത്തിലേക്ക് തിരിക്കും. ദമ്പതികളുടെ ചിത്രം സഹിതമുള്ള ലുക്കൗട്ട് നോട്ടീസ് ദർഗയിലും പരിസരത്തും വ്യാപകമായി പതിച്ചിട്ടുണ്ട്. അജ്മീറില്‍ ഇനി ദമ്പതികൾ എത്തിയാൽ കണ്ടെത്താനുള്ള മുഴുവന്‍ ക്രമീകരണവും ഏർപ്പെടുത്തിയെന്ന് ഡിവൈ.എസ്.പി സേവ്യര്‍ സെബാസ്റ്റ്യൻ പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ ആറിലെ ഹർത്താൽ ദിനത്തിലാണ് അറുപുറ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37) ദമ്പതികളെ കാണാതായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.