മധുവി​െൻറ​ മരണം: വനം വകുപ്പ്​ ഉ​ദ്യോഗസ്​ഥർക്കെതിരെ ​കൊലക്കുറ്റത്തിന്​​ കേസെടുക്കണം ^പി.സി. ജോർജ്​

മധുവി​െൻറ മരണം: വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം -പി.സി. ജോർജ് കോട്ടയം: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കേരള ജനപക്ഷം ചെയര്‍മാന്‍ പി.സി. ജോര്‍ജ്. വനത്തിനുള്ളിൽ താമസിച്ചിരുന്ന മധുവിനെ ആള്‍ക്കൂട്ടത്തിന് കാട്ടിക്കൊടുത്ത് വനം വകുപ്പ് ജീവനക്കാരനായ വിനോദാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു. സംഭവം സി.ബി.െഎക്കൊണ്ട് അന്വേഷിപ്പിക്കണം. മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവർക്കെതിരെയും നടപടി വേണം. മധു മോഷണം നടത്തിയിട്ടുണ്ടെങ്കിൽ അത് പട്ടിണികൊണ്ടാണ്. അങ്ങനെയെങ്കില്‍ ഖലീഫ ഉമര്‍ പറഞ്ഞതുപോലെ പട്ടിണിക്കിടുന്ന ഭരണാധികാരികളുടെ കൈയാണ് ഛേദിക്കേണ്ടത്. എൽ.ഡി.എഫ് സർക്കാർ ഇതി​െൻറ ശിക്ഷ ഏറ്റുവാങ്ങണം. പോസ്റ്റ്മോര്‍ട്ടം ചെയ്യാൻ പാലക്കാട്ട് സൗകര്യങ്ങളുണ്ടായിട്ടും മധുവി​െൻറ മൃതദേഹം മന്ത്രി എ.കെ. ബാല​െൻറ നിര്‍ദേശപ്രകാരം തൃശൂരിലേക്ക് കൊണ്ടുവന്ന നടപടി നാടിന് അപമാനമാണ്. മുഖ്യമന്ത്രി അടക്കമുള്ളവർക്ക് മൃതദേഹം കാണാനായാണ് തൃശൂരിലേക്ക് കൊണ്ടുവന്നത്. ഇത് ലജ്ജാകരമാണ്. മുഖ്യമന്ത്രിയും മറ്റും പാലക്കാട്ടുപോയി മൃതദേഹം കാണുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. മധുവി​െൻറ കുടുംബത്തിന് 25 ലക്ഷം നഷ്ടപരിഹാരം നല്‍കണം. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രേൻറതാണ് യഥാര്‍ഥ ഇടതുപക്ഷ നിലപാട്. സി.പി.എം സമ്മേളനത്തില്‍ കാനം പറഞ്ഞതൊന്നും മാണിക്ക് മനസ്സിലാകാത്തതുെകാണ്ടാണ് എതിർത്തൊന്നും പറയാതിരുന്നത്. ഐ.എൻ.എല്ലിനെ ഇതുവരെ എൽ.ഡി.എഫ് ഘടകകക്ഷിയാക്കിയിട്ടില്ല. കോവൂര്‍ കുഞ്ഞുമോനെയും പരിഗണിച്ചിട്ടില്ല. ഇവരുടെ കാര്യം തീരുമാനിച്ചിട്ടുവേണം മാണിയുടെ കാര്യം സി.പി.എം ചർച്ച ചെയ്യാൻ. സി.പി.ഐ എതിര്‍ക്കുന്നതിനാൽ മാണിയുടെ മോഹം നടക്കില്ലെന്നും ജോർജ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.