കോട്ടയം: കേരള കോൺഗ്രസ് ജേക്കബ് ചെയർമാനായി ജോണി നെല്ലൂരിനെ വീണ്ടും തെരഞ്ഞെടുത്തു. പാർട്ടി ലീഡറായി അനൂപ് ജേക്കബ് എം.എൽ.എ തുടരും. വർക്കിങ് ചെയർമാനായി വാക്കനാട് രാധാകൃഷ്ണനെയും വൈസ് ചെയർമാൻമാരായി ഡെയ്സി ജേക്കബ്, അഡ്വ. കെ.എ. ഫിലിപ്പ്, ജോർജ് ജോസഫ് എന്നിവരെയും തെരഞ്ഞെടുത്തു. ബാബു വലിയവീടനാണ് ട്രഷറർ. 307 അംഗ സംസ്ഥാന സമിതിയും 70 അംഗ ഉന്നതാധികാര സമിതിയും 101 അംഗ വർക്കിങ് കമ്മിറ്റിയും നിലവിൽ വന്നു. അടുത്ത അഞ്ചുവർഷത്തേക്കുള്ള ഭാരവാഹികളെയാണ് കോട്ടയത്ത് നടന്ന യോഗം തെരഞ്ഞെടുത്തത്. സംസ്ഥാന സെക്രട്ടറിമാരായി എം. ബാവ, സി. മോഹനൻപിള്ള, എം.സി. സെബാസ്റ്റ്യൻ, രാജു പാണാലിക്കൽ, എഴുേകാൺ സത്യൻ, ബിജു മറ്റപ്പള്ളി, കെ.ജി. പുരുഷോത്തമൻ, ജെസി പീറ്റർ, കുളക്കട രാജു, ബി.എസ്. മനോജ്കുമാർ, പ്രഫ. ജോണി സെബാസ്റ്റ്യൻ, കെ.ആർ. ഗിരിജൻ എന്നിവരെ നോമിനേറ്റ് ചെയ്തു. മുന്നണി പ്രവേശനം സംബന്ധിച്ച് അന്തിമ തീരുമാനം പ്രഖ്യാപിക്കാൻ മാണി വിഭാഗം തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ സമ്മേളനം ആശങ്ക രേഖപ്പെടുത്തി. എൽ.ഡി.എഫ് അധികാരത്തിൽ വന്നശേഷം സംസ്ഥാനത്ത് 22 രാഷ്ട്രീയ കൊലപാതകങ്ങളാണ് അരങ്ങേറിയത്. ഇതിൽ 11 എണ്ണം കണ്ണൂരിലാണ്. ഇതിനു പിന്നിൽ സി.പി.എമ്മാണ്. ഇൗ സാഹചര്യത്തിൽ കണ്ണൂരിലെ കൊലപാതകങ്ങൾ കേന്ദ്ര ഏജൻസികളെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.