കോട്ടയം: എം.സി റോഡ് നവീകരണത്തിെൻറ ഭാഗമായി നാഗമ്പടത്ത് അവസാനവട്ട ടാറിങ് ജോലികൾ നടക്കുന്നതിനാൽ ഞായറാഴ്ച ഇവിടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ ആറുമുതൽ രാത്രി ഒമ്പതുവരെയാണ് നിയന്ത്രണം. സീസർ ജങ്ഷനിലും നാഗമ്പടം സ്േറ്റഡിയത്തിലേക്കുള്ള പ്രവേശന റോഡിലുമാണ് അവസാനഘട്ട ടാറിങ് നടക്കുന്നത്. എം.സി റോഡിെൻറ ചെങ്ങന്നൂർ-മൂവാറ്റുപുഴ റീച്ചില്‍ ഉള്‍പ്പെടുന്ന ഭാഗത്തെ അവസാനവട്ട ടാറിങ്ങാണ് നാഗമ്പടത്ത് അവശേഷിക്കുന്നത്. നാഗമ്പടം സീയേഴ്‌സ് ജങ്ഷന്‍ ഉയര്‍ത്തിയുള്ള ടാറിങ്ങാണ് നടത്തുക. റെയില്‍വേ മേല്‍പാലത്തിെൻറ അപ്രോച്ച് റോഡ് ഒഴികെയുള്ള ഭാഗം ഉയര്‍ത്തി ടാറിങ് ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയിരുന്നു. ഇതോടെ, ടാറിങ്ങുമായി ബന്ധപ്പെട്ടുള്ള ജോലികള്‍ കെ.എസ്.ടി.പി പൂര്‍ത്തിയാക്കും. ഞായറാഴ്ച ഏറ്റുമാനൂരിൽനിന്ന് കോട്ടയത്തേക്ക് പോകേണ്ട വാഹനങ്ങൾ മീനച്ചിൽ പാലം, റെയിൽവേ മേൽപാലം വഴി സീസർ ജങ്ഷനിൽനിന്ന് റെയിൽവേ ഭാഗത്തേക്ക് തിരിഞ്ഞ് ശാസ്ത്രി റോഡിൽ പ്രവേശിപ്പിക്കണം. കോട്ടയത്തുനിന്ന് ഏറ്റുമാനൂർ ഭാഗേത്തക്ക് പോകേണ്ട വാഹനങ്ങൾ ബേക്കർ ജങ്ഷൻനിൽനിന്ന് കുമരകം റോഡിൽ തിരിഞ്ഞ് ചുങ്കം വഴി ഗാന്ധിനഗറിൽ എത്തി പോകണമെന്ന് കെ.എസ്.ടി.പി എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. പേ വിഷബാധ നിയന്ത്രണ പദ്ധതി കോട്ടയം: ഇന്ത്യൻ വെറ്ററിനറി അസോസിയേഷെൻറ നേതൃത്വത്തിൽ കേരള വേൾഡ് സ്പേഡേ, ലോക വനിത ദിനാഘോഷം എന്നിവ കോട്ടയത്ത് സംഘടിപ്പിക്കുന്നു. ആനിമൽ ബെർത്ത് കൺട്രാൾ േപ്രാഗ്രാം േപ്രാത്സാഹിപ്പിച്ച് പേ വിഷബാധ നിയന്ത്രിക്കാനാണ് വേൾഡ് സ്പേഡേ ദിനാചരത്തിലൂടെ ലക്ഷ്യംവെക്കുന്നത്. ഇന്ത്യൻ വെറ്ററിനറി അസോസിയേഷനും ഫ്രൻഡ്സ് ഓഫ് അനിമൽസ് കോട്ടയം എന്ന സംഘടനയുമായി ചേർന്ന് ചൊവാഴ്ച കോട്ടയം കോടിമത വെറ്റസ്ഹോമിലാണ് ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ്് ഡോ. കുര്യൻ ജേക്കബ് അധ്യക്ഷത വഹിക്കുന്ന യോഗം കലക്ടർ ബി.എസ്. തിരുമേനി ഉദ്ഘാടനം ചെയ്യും. മാർച്ച് എട്ടിന് നടക്കുന്ന വനിത ദിനാഘോഷം മുൻ വനിത കമീഷൻ അംഗം പ്രമീളാദേവി ഉദ്ഘാടനം ചെയ്യും. എഴുത്തുകാരി ശാരദക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ വെറ്ററിനറി അസോസിയേഷൻ പ്രസിഡൻറ് ഡോ. കുര്യൻ. കെ. ജേക്കബ്, ഓർഗനൈസിങ് കമ്മിറ്റി ചെയർപേഴ്സൻ ഡോ. ലൗലി ജോസഫ്, ഡോ. ബിജു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.