ചങ്ങനാശ്ശേരി: കെ.ഇ.ആര്‍ പരിഷ്‌കരണ ഉത്തരവിലെ അവ്യക്തതയും ഉത്തരവിന് മുന്‍കാല പ്രാബല്യം നല്‍കിയതും പ്രഥമാധ്യാപക നിയമനം പ്രതിസന്ധിയിലാക്കിയതായി പരാതി ഉയരുന്നു. ഉത്തരവിലെ 50 വയസ്സ് പൂര്‍ത്തിയാക്കിയ അധ്യാപകരെക്കുറിച്ചുള്ള പരാമര്‍ശമാണ് അവ്യക്തതക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 50 വയസ്സ് പൂര്‍ത്തിയായ ടെസ്റ്റ് യോഗ്യത നേടിയ സീനിയര്‍ അധ്യാപകര്‍ക്കാണോ മുന്‍ഗണന പ്രായപരിധിയില്ലാതെ ടെസ്റ്റ് യോഗ്യരായ നിശ്ചിത സര്‍വിസുള്ള എല്ലാ അധ്യാപകരെയും സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ പ്രഥമാധ്യാപക തസ്തികയിലേക്ക് പരിഗണിക്കുമോ, 50 വയസ്സ് പൂര്‍ത്തിയായ ടെസ്റ്റ് യോഗ്യതയില്ലാത്ത സീനിയര്‍ അധ്യാപകര്‍ക്കാണോ, 50 വയസ്സ് പൂര്‍ത്തിയാകാത്ത ടെസ്റ്റ് യോഗ്യതയുള്ള ജൂനിയര്‍ അധ്യാപകര്‍ക്കാണോ മുന്‍ഗണന തുടങ്ങിയ സംശയങ്ങള്‍ക്ക് വ്യക്തത വരുത്തേണ്ടിയിരിക്കുന്നു. 13-12-17ലെ കെ.ഇ.ആര്‍ പരിഷ്‌കരണ ഉത്തരവിന് 2015 വരെ മുന്‍കാലപ്രാബല്യം നല്‍കിയത് 10-6-15ലെ സര്‍ക്കാര്‍ ഉത്തരവുപ്രകാരം നിയമിതരായ പ്രഥമാധ്യാപകരുടെ നിയമന അംഗീകാരത്തെ പ്രതികൂലമായി ബാധിക്കും. ഉത്തരവില്‍ വ്യക്തത വരുത്തണമെന്നും മുന്‍കാല പ്രാബല്യം ഒഴിവാക്കണമെന്നും കാണിച്ച് ഡെമോക്രാറ്റിക് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (ഡി.എസ്.ടി.എ) വിദ്യാഭ്യാസ മന്ത്രിക്കും വകുപ്പ് മേധാവികള്‍ക്കും നിവേദനം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.