ചെറുതോണി: ഡീസൽ ഓട്ടോറിക്ഷ പദ്ധതിക്ക് വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടിക വർഗ വിഭാഗത്തിൽപെട്ട തൊഴിൽരഹിതരായ യുവതീയുവാക്കളിൽനിന്ന് . താൽപര്യമുള്ളവർ അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ വികസന കോർപറേഷെൻറ കുയിലിമലയിലുള്ള ജില്ല ഓഫിസിനെ സമീപിക്കണമെന്ന് ജില്ല മാനേജർ അറിയിച്ചു. ഫോൺ: 04862 232365. സഹയാത്ര സംഗമം തൊടുപുഴ: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ല മിഷൻ നടപ്പാക്കി വരുന്ന നീതം 2018 ജെൻഡർ കാമ്പയിെൻറ ഭാഗമായ സഹയാത്ര സംഗമം ജില്ലയിലെ 54 സി.ഡി.എസുകളിൽ നടന്നു. ജില്ലയിലെ സി.ഡി.എസുകളെ സ്ത്രീ-ശിശു സൗഹൃദ ഇടങ്ങളാക്കി മാറ്റുന്നതിെൻറ ഭാഗമായി വാർഡുതലങ്ങളിൽ തയാറാക്കിയ ആക്ഷൻ പ്ലാനും അവതരിപ്പിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ നടത്തിയ അയൽക്കൂട്ട സംഗമത്തിൽ തയാറാക്കിയ റിപ്പോർട്ടും അവതരിപ്പിച്ചു. വാർഡുതലത്തിൽ മുദ്രാവാക്യങ്ങളും പോസ്റ്ററുകളും നിർമിച്ച് ഘോഷയാത്രയായാണ് ആളുകൾ എത്തിച്ചേർന്നത്. ജില്ലയിൽ വിവിധ സി.ഡി.എസുകളിലായി നടത്തിയ പരിപാടിയിൽ കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ടി.ജി. അജേഷ്, അസിസ്റ്റൻറ് ജില്ല മിഷൻ കോ ഓഡിനേറ്റർമാരായ ആർ. ബിനു, പി.എ. ഷാജിമോൻ എന്നിവരും ജനപ്രതിനിധികളും പങ്കെടുത്തു. കമ്പ്യൂട്ടർ വായ്പക്ക് തൊടുപുഴ: സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ വികസന കോർപറേഷൻ പട്ടിക വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്കായി നടപ്പാക്കുന്ന കമ്പ്യൂട്ടർ വായ്പ പദ്ധതിക്ക് . താൽപര്യമുള്ളവർ അപേക്ഷഫോറത്തിനും വിശദവിവരങ്ങൾക്കും കോർപറേഷെൻറ അതതു ജില്ല ഓഫിസുകളുമായി ബന്ധപ്പെടണം. ഫോൺ: 04862 232365.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.