അപേക്ഷ ക്ഷണിച്ചു

ഇടുക്കി: പട്ടിക ജാതി വികസന വകുപ്പി​െൻറ അധീനതയിൽ കുട്ടിക്കാനത്ത് പ്രവർത്തിക്കുന്ന പീരുമേട് ഗവ. മോഡൽ െറസിഡൻഷ്യൽ സ്കൂളിൽ (തമിഴ് മീഡിയം) 2018-19 അധ്യയന വർഷം അഞ്ചാം ക്ലാസ് പ്രവേശനത്തിന് പട്ടിക ജാതി മറ്റിതര സമുദായത്തിൽപെട്ടവരായ വിദ്യാർഥികളിൽനിന്ന് . ആകെ 40 സീറ്റിൽ 10 ശതമാനം മറ്റു പിന്നാക്ക വിഭാഗക്കാർക്കായി സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷകർ തമിഴ് മീഡിയം സ്കൂളിൽ പഠിക്കുന്നവരാകണം. കുടുംബവാർഷിക വരുമാനം ഒരു ലക്ഷം കവിയരുത്. അപേക്ഷയോടൊപ്പം കുട്ടിയുടെ ജാതി, കുടുംബവാർഷിക വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന ക്ലാസും ജനനത്തീയതിയും തെളിയിക്കുന്നതിന് സ്കൂൾ ഹെഡ്മാസ്റ്റർ നൽകുന്ന സാക്ഷ്യപത്രവും ഹാജരാക്കണം. ജില്ല വിദ്യാഭ്യാസ ഓഫിസർ നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിൽ തയാറാക്കുന്ന റാങ്ക്ലിസ്റ്റ് പ്രകാരമാണ് പ്രവേശനം നൽകുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് അഞ്ച്. താൽപര്യമുള്ളവർ ഹെഡ്മാസ്റ്റർ, ഗവ. എം.ആർ.എസ് പീരുമേട്, കുട്ടിക്കാനം പി.ഒ 685 531 വിലാസത്തിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 04869 233642. സ്വാഗതസംഘം രൂപവത്കരണ യോഗം നാളെ തൊടുപുഴ: കെ.പി.എം.എസി​െൻറ (കേരള പുലയർ മഹാസഭ) 47ാമത് സംസ്ഥാന സമ്മേളനം ഏപ്രിൽ 13,14,15 തീയതികളിൽ തൊടുപുഴയിൽ ചേരും. സമ്മേളനത്തി​െൻറ സ്വാഗതസംഘം രൂപവത്കരണ യോഗം ഞായറാഴ്ച രാവിലെ 11ന് തൊടുപുഴ മുനിസിപ്പൽ ടൗൺഹാളിൽ ചേരും. കെ.പി.എം.എസ് സംസ്ഥാന പ്രസിഡൻറ് വി. ശ്രീധര​െൻറ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് എസ് ജില്ല കൺവെൻഷൻ തൊടുപുഴ: ജനദ്രോഹ നടപടിയുമായി മുന്നോട്ടുപോകുന്ന ബി.ജെ.പി ഭരണത്തിൽനിന്ന് ജനങ്ങളെ രക്ഷിക്കുക എന്നതാണ് അടുത്ത പൊതുതെരഞ്ഞെടുപ്പിലെ പ്രധാന വിഷയമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. കോൺഗ്രസ് എസ് ജില്ല കൺവെൻഷനോടനുബന്ധിച്ച് പൊതുസമ്മേളനം തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് പി.കെ. വിനോദ് അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ മാത്യൂസ് കോലഞ്ചേരി, പി.ജി. ഗോപി കെ.എസ്.യു എസ്, സംസ്ഥാന പ്രസിഡൻറ് റഷീന് മാത്യു, സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. രാജേന്ദ്രൻ, കെ.എം. അബ്ദുൽ കരീം, കെ.കെ. ഭാസ്കരൻ, കോട്ടയം ജില്ല പ്രസിഡൻറ് പി.ജി. നൈനാൻ തുടങ്ങിയവർ സംസാരിച്ചു. ജില്ല സെക്രട്ടറിമാരായ സി.എം. അസീസ് സ്വാഗതവും എം. മനോജ്കുമാർ നന്ദിയും പറഞ്ഞു. ജില്ല കൺെവൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് കോലഞ്ചേരി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ.കെ. ഭാസ്കരൻ അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.