തൊടുപുഴ: ഉപഭോക്തൃ ബോധവത്കരണ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായി 'കൺസ്യൂമർ ഫെസ്റ്റ്' സംഘടിപ്പിക്കും. തൊടുപുഴ താലൂക്ക് സൈപ്ല ഒാഫിസ് ആഭിമുഖ്യത്തിൽ ശനിയാഴ്ച രാവിലെ 10.30ന് തൊടുപുഴ മിനി സിവിൽസ്റ്റേഷൻ കോൺഫറൻസ് ഹാളിലാണ് മത്സരങ്ങൾ. കാർട്ടൂൺ (പെൻസിൽ), പെയിൻറിങ് (ഒായിൽ പെയിൻറിങ്) എന്നിവ ഹയർ സെക്കൻഡറി, ഹൈസ്കൂൾ, അപ്പർ പ്രൈമറി, ലോവർ പ്രൈമറി വിഭാഗങ്ങളിലും ഉപന്യാസമത്സരം ഹയർ സെക്കൻഡറി, ഹൈസ്കൂൾ വിഭാഗങ്ങളിലുമാണ്. വിജയികൾക്ക് യഥാക്രമം 1000, 750, 500 രൂപ വീതം കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. ഫോൺ: 04862222515, 9400647086. സാംസ്കാരിക സെമിനാർ ഇന്ന് തൊടുപുഴ: സാംസ്കാരിക സാഹിതി ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ ശനിയാഴ്ച ഉച്ചക്ക് രണ്ട് മുതൽ ഇടുക്കി ഡി.സി.സി ഒാഫിസിൽ രാഷ്ട്രം, രാഷ്ട്രീയം, രാഷ്ട്ര പിതാവ്, രക്തസാക്ഷിത്വം, ഫാഷിസ്റ്റ് പരിസരം -ഒരു ഒാർമപ്പെടുത്തൽ' സെമിനാർ നടക്കും. ഡി.സി.സി അധ്യക്ഷൻ ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.