ഇന്ധന വില വർധനയുടെ പേരിൽ യാത്രക്കാരെ ഓട്ടോറിക്ഷക്കാർ കൊള്ളയടിക്കുന്നതായി ആക്ഷേപം

കോട്ടയം: . വിലവര്‍ധനയുടെ േപരില്‍ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ തോന്നുന്ന തുക ഇൗടാക്കുന്നതായി യാത്രക്കാർ പറയുന്നു. ചാർജ് വർധിപ്പിച്ചിട്ടില്ലെങ്കിലും മീറ്റര്‍ നിരക്കിനേക്കാൾ ഇരട്ടിതുക വരെയാണ് പലയിടങ്ങളിലും ഈടാക്കുന്നത്. കോട്ടയം നഗരത്തിലടക്കം മീറ്റർപോലും ഇല്ലാതെയാണ് മിക്ക ഓട്ടോറിക്ഷകളുടെയും സഞ്ചാരം. ഉള്ളതാവട്ടെ പ്രവര്‍ത്തനക്ഷമവുമല്ല. പ്രവർത്തിക്കുന്ന മീറ്ററുകൾ ഉണ്ടെങ്കിലും യാത്രക്കാർ പറഞ്ഞാൽപോലും ഭൂരിഭാഗം ഡ്രൈവർമാരും ഇത് പ്രവർത്തിപ്പിക്കാറില്ല. മിനിമം ചാർജ് 20 രൂപയാെണങ്കിലും മിക്കവരും 30 രൂപയാണ് വാങ്ങുന്നത്. ഇത് ചോദ്യം ചെയ്താൽ തട്ടിക്കയറുകയാണ് പതിവ്. അതിനാൽ സ്ത്രീകൾ അടക്കം ഭൂരിഭാഗവും ചോദിക്കുന്ന തുക നൽകുകയാണ് പതിവ്. ഉയർന്ന ചാർജ് ചോദ്യം ചെയ്യുന്ന യാത്രക്കാരെ ഒാേട്ടാ സ്റ്റാൻഡുകളിലെ മറ്റ് ഡ്രൈവർമാരും കൂടെ ചേർന്ന് ഒറ്റപ്പെടുത്തുന്നതും സ്ഥിരം സംഭവമാണ്. പലപ്പോഴും പൊലീസുകാരും ഒാേട്ടാറിക്ഷക്കാർക്കൊപ്പമാണേത്ര നിലകൊള്ളുന്നത്. കോട്ടയം കലക്ടറേറ്റ്, ചുങ്കം, നാഗമ്പടം, കഞ്ഞിക്കുഴി, കോടിമത, ചാലുകുന്ന്, ബേക്കർ ജങ്ഷൻ, കെ.എസ്.ആർ.ടി.സി, തിരുനക്കര എന്നിവിടങ്ങളിലേക്കെല്ലാം ഉയർന്ന നിരക്കാണ് ഇൗടാക്കുന്നതെന്ന് ആക്ഷേപമുണ്ട്. അധിക നിരക്കിനെ ചൊല്ലിയുള്ള തര്‍ക്കം പലയിടത്തും സംഘര്‍ഷത്തിെലത്തുന്നുമുണ്ട്. എന്നാൽ, ഇതിൽ ഗതാഗത വകുപ്പ് നടപടി സ്വീകരിക്കുന്നില്ല. മീറ്ററില്ലാത്ത ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടിയെടുക്കുന്നുമില്ല. കോട്ടയം റെയില്‍വേ സ്റ്റേഷനിലെ പ്രീ പെയ്ഡ് കൗണ്ടര്‍ പ്രവര്‍ത്തിക്കാതായിട്ട് മാസങ്ങളായി. എന്നാൽ, ജില്ല ഭരണകൂടത്തിന് അനക്കമില്ല. ഒാേട്ടാനിരക്ക് നിയന്ത്രിക്കുന്ന കാര്യത്തിലും കലക്ടർ അടക്കമുള്ളവർ മൗനത്തിലാണ്. അതേസമയം, ന്യായമായ നിരക്ക് വാങ്ങുന്നവർ വിരളമായാണെങ്കിലും ജില്ലയുടെ പലഭാഗങ്ങളിലും സർവിസ് നടത്തുന്നുണ്ട്. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരങ്ങളിലാണ് െകാള്ളയടി കൂടുതലെന്ന് യാത്രക്കാർ പറയുന്നു. ഗതാഗത വകുപ്പി​െൻറ കണക്കുപ്രകാരം കോട്ടയത്ത് 42,030 ഒാേട്ടാറിക്ഷയാണുള്ളത്. ഇതിനുപുറെമ, അനധികൃതമായി ഒാടുന്ന ഒാേട്ടാകൾ ഏെറയാണ്. പത്തനംതിട്ടയിൽ (25,489), ഇടുക്കി (22,432) എന്നിങ്ങനെയാണ് സമീപ ജില്ലകളിലെ കണക്ക്. എന്നാൽ, ഇന്ധനവില കൂടിയ സാഹചര്യത്തില്‍ നിരക്ക് വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാനാകില്ലെന്നാണ് ഓട്ടോറിക്ഷ തൊഴിലാളി യൂനിയനുകള്‍ പറയുന്നത്. ബസ് ചാർജ് വർധിച്ച സാഹചര്യത്തിൽ ഒാേട്ടാ നിരക്കും കൂട്ടണമെന്ന് ഇവർ പറയുന്നു. അതേസമയം, ചാർജ് സർക്കാർ വർധിപ്പിക്കുന്നതിന് മുമ്പ് സ്വന്തം നിലയിൽ തുക വാങ്ങുന്നത് ശരിയല്ലെന്ന് യാത്രക്കാർ പറയുന്നു. നിലവിൽ ഉയർന്ന നിരക്കാണുള്ളതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ മിനിമം ചാര്‍ജ് 20 രൂപയാണ് (ഒന്നര കിലോമീറ്റർ വരെ). അതുകഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 10 രൂപ വീതം അധികം നൽകണം. രാത്രി 10 മുതല്‍ പുലർച്ച അഞ്ചുവരെ സാധാരണ മീറ്റര്‍ നിരക്കി​െൻറ 50 ശതമാനം അധികമായി ഈടാക്കാം. എന്നാൽ, കോട്ടയം നഗരത്തിൽ മീറ്റര്‍ ചാര്‍ജ് മാത്രമേ ഈടാക്കാൻ വ്യവസ്ഥയുള്ളൂ. ഗതാഗത വകുപ്പ് നിശ്ചയിച്ച നിരക്ക് വാഹനത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിയമമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.