കെ.എസ്​.ആർ.ടി.സി പെൻഷൻ: ജില്ലക്ക്​ 8.83 കോടി

പത്തനംതിട്ട: ജില്ലയിലെ കെ.എസ്.ആർ.ടി.സി പെൻഷൻകാർക്ക് വിതരണം ചെയ്യാൻ 8.83 കോടി രൂപ അനുവദിച്ചു. ജില്ലയിൽ 1645 പേർക്കാണ് പെൻഷൻ ലഭിക്കുന്നത്. തുക ജില്ലയിലെ സഹകരണ ബാങ്കുകളിൽ എത്തി. പത്തനംതിട്ട, പന്നിവിഴ, തുമ്പമൺ, പറക്കോട്, എലന്തൂർ, ഏനാത്ത്, പഴകുളം പടിഞ്ഞാറ്, കടമ്പനാട്, അരുവാപ്പാലം, മെഴുവേലി, കൈപ്പട്ടൂർ, ഒാമല്ലൂർ, ആറന്മുള, ചെറുകോൽ, നാരങ്ങാനം, കവിയൂർ, വള്ളംകുളം, പുല്ലാട്, കോയിപ്പുറം, കലഞ്ഞൂർ, കൊടുമൺ, കൂരമ്പാല, കുറ്റപ്പുഴ, മല്ലപ്പള്ളി, കന്നുന്താനം, പ്രമാടം, തിരുവല്ല, വായ്പ്പൂര്, കടമ്മനിട്ട, മൈലപ്ര, ഇരവിപേരൂർ, വള്ളിക്കോട്, എനാദിമംഗലം, പന്തളം, പരിയാരം, വടശേരിക്കര, നാറാണംമൂഴി, െഎരൂർ, റാന്നി, സീതത്തോട്, വെങ്കുറിഞ്ഞി, മലയാലപ്പുഴ, കടപ്ര, വയ്യാറ്റുപുഴ തുടങ്ങിയ സർവിസ് സഹകരണ ബാങ്കുകളിലൂടെയാണ് പെൻഷൻ വിതരണം ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.