മൂലമറ്റം: മൂലമറ്റം വൈദ്യുതി നിലയത്തിലെ ഒന്നാം നമ്പർ ജനറേറ്ററിെൻറ സ്‌പെറിക്കൽ വാൽവ് മാറ്റി സ്ഥാപിക്കാൻ നടപടിയായി. പഴക്കം മൂലം കാലഹരണപ്പെട്ടതിനാലാണ് പഴയവ മാറ്റി പുതിയത് സ്ഥാപിക്കുന്നത്. ഇതിന് ടെൻഡർ നടപടി പൂർത്തിയായി. ചൈന ആസ്ഥാനമായ കമ്പനിയാണ് 5.71 കോടി രൂപക്ക് ടെൻഡറെടുത്തത്. കഴിഞ്ഞദിവസം ഇതുമായി ബന്ധപ്പെട്ട് മൂലമറ്റം വൈദ്യുതി നിലയത്തിലെ ചീഫ് എൻജിനീയർ ബ്രിജ് ലാൽ, അസിസ്റ്റൻറ് എക്‌സിക്യൂട്ടിവ് എൻജിനീയർ ടി. അനിൽകുമാർ എന്നിവർ ചൈനയിലെത്തി വാൽവിെൻറ ഗുണമേന്മ പരിശോധനനടത്തിയിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ പുതിയ സ്‌പെറിക്കൽ വാൽവ് മൂലമറ്റത്ത് എത്തുമെന്നാണ് പ്രതീക്ഷ. വൈദ്യുതി നിലയത്തിൽ സ്‌പെറിക്കൽ വാൽവിലെ തകരാർ മൂലം പലതവണ ജനറേറ്ററുകൾ നിർത്തിവെക്കേണ്ടിവന്നിട്ടുണ്ട്. ഇതൊഴിവാക്കാനാണ് ആദ്യപടിയായി ഒരു ജനറേറ്ററിെൻറ വാൽവ് മാറ്റിവെക്കുന്നത്. ഇടുക്കി റിസർവോയറിൽനിന്ന് പെൻസ്റ്റോക്ക് വഴി എത്തുന്ന വെള്ളം സ്‌പെറിക്കൽ വാൽവ് വഴിയാണ് ജനറേറ്ററുകളിൽ എത്തുന്നത്. വെള്ളത്തിെൻറ ഒഴുക്ക് നിയന്ത്രിക്കുന്നതും ആവശ്യമുള്ളപ്പോൾ തടസ്സപ്പെടുത്തുന്നതും ഈ വാൽവ് ഉപയോഗിച്ചാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.