കുമളി: ഒരു നൂറ്റാണ്ടുമുമ്പ് കടൽ കടന്നെത്തി, ചുട്ടുപഴുത്ത് കിടന്ന ഒരു പ്രദേശം മുഴുവൻ പച്ചപ്പണിയിച്ച മഹാനെ ഒടുവിൽ ജന്മനാട് തിരിച്ചറിയുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിെൻറ ശിൽപി കേണൽ ജോൺ പെന്നി ക്വിക്കിനാണ് ജന്മനാട് ഇപ്പോൾ ആദരവർപ്പിക്കുന്നത്. ലണ്ടൻ, ഗൊമ്പർലിയിലെ സെൻറ് പീറ്റേഴ്സ് ദേവാലയത്തിലുള്ള പെന്നി ക്വിക്കിെൻറ കല്ലറയിൽ ആദരവർപ്പിക്കാനുള്ള തിരക്കിലാണ് ലണ്ടൻ നിവാസികൾ. 106വർഷമായി ആരാലും ശ്രദ്ധിക്കാതെ കിടന്ന കല്ലറ ഇപ്പോൾ ലണ്ടൻ നിവാസികൾക്കൊപ്പം തമിഴരുടെയും വിനോദസഞ്ചാരികളുടെയും ശ്രദ്ധാകേന്ദ്രമാണ്. തേനി ജില്ലയിലെ ഉത്തമപാളയം സ്വദേശി ചന്ദനപീർ ഒലി ലണ്ടനിൽ ജോലിതേടിയെത്തിയ ശേഷമാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. തേനി ഉൾെപ്പടെ തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിൽ മുല്ലപ്പെരിയാർ ജലം എത്തിച്ച്, ഉണങ്ങിവരണ്ട ഭൂമിയെ ജീവസുറ്റതാക്കിയ പെന്നി ക്വിക്കിെൻറ ബന്ധുക്കളെ ചന്ദനപീർ ഒലി തേടി കണ്ടെത്തി. ഇതിനുശേഷമാണ് പെന്നി ക്വിക്കിെൻറ കല്ലറ കണ്ടെത്തിയത്. ലണ്ടനിലെ നിയമപ്രകാരം 100വർഷം പിന്നിട്ട കല്ലറകൾ ഇടിച്ചുനിരത്തുന്നതിെൻറ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ടവയിൽ പെന്നി ക്വിക്കിെൻറ കല്ലറയും ഉൾപ്പെട്ടിരുന്നു. ഇതിനെതിരെ ലണ്ടൻ ഹൈേകാടതിയെ സമീപിച്ചാണ് മുല്ലപ്പെരിയാർ ശിൽപിയോടുള്ള ആദരവിന് തമിഴ് ജനത ലണ്ടനിൽ തുടക്കമിട്ടത്. ഇേതതുടർന്ന് കാര്യങ്ങൾ പരിശോധിക്കാൻ ദേവാലയ അധികൃതർക്ക് കോടതി നിർദേശം നൽകി. ഇതോടെ, മുല്ലപ്പെരിയാർ ശിൽപിയോട് തമിഴ് ജനതയുടെ വൈകാരികബന്ധം മനസിലാക്കാൻ ദേവാലയ ചുമതലയുള്ള സൂസൻ ഫെറാ ബന്ധു ഡോ. ഡയാന ഗിപ്പിനൊപ്പം കഴിഞ്ഞമാസം 14ന് അണക്കെട്ടും തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളും സന്ദർശിച്ചിരുന്നു. തേനി ജില്ലയിലെ പാലാർെപട്ടി, ചുരുളി, ഉത്തമപാളയം ഉൾെപ്പടെ പല സ്ഥലത്തും വർഷങ്ങളായി ജനുവരി 15ന് പൊങ്കൽ വഴിപാട് നടത്തി മുല്ലപ്പെരിയാർ ശിൽപിയുടെ പിറന്നാൾ ആഘോഷിക്കുന്നത് ലണ്ടനിൽനിന്നുള്ള സംഘം നേരിട്ടുകണ്ട് മനസിലാക്കി. 1841 ജനുവരി 15 ജനിച്ച് 1911 മാർച്ച് ഒമ്പതിന് മരിച്ച കേണൽ ജോൺ പെന്നി ക്വിക്ക്, ഇന്ത്യയിൽ ചരിത്രമെഴുതിയ ശേഷമാണ് ലണ്ടനിലെ കല്ലറയിൽ അന്ത്യവിശ്രമത്തിലായതെന്ന തിരിച്ചറിവ് ലണ്ടനിൽ വലിയ വാർത്താപ്രാധാന്യമാണ് നേടിയത്. ഇതോടെ പൊളിച്ചുനീക്കാനിരുന്ന കല്ലറ കോടതി തീരുമാനം വരുന്നതോടെ സംരക്ഷിച്ച് നിലനിർത്താനുള്ള തീരുമാനത്തിലാണ് ദേവാലയ അധികൃതർ. പി.കെ.ഹാരിസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.