ദമ്പതികളുടെ തിരോധാനം: അജ്​മീരിലെ ക്രൈംബ്രാഞ്ച്​ അന്വേഷണം ഇന്ന്​ ആരംഭിക്കും

കോട്ടയം: അറുപുറയില്‍നിന്ന് കാണാതായ ദമ്പതികൾക്കായി അജ്മീർ കേന്ദ്രീകരിച്ചുള്ള അന്വേഷണം ബുധനാഴ്ച ആരംഭിക്കും. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. സേവ്യര്‍ സെബാസ്റ്റ്യനും സീനിയ ര്‍സിവില്‍ പൊലീസ് ഓഫിസറും ഉൾപ്പെടുന്ന സംഘം ചൊവ്വാഴ്ച രാത്രിയാണ് അജ്മീരിലെത്തിയത്. തീർഥാടനകേന്ദ്രമായ അജ്മീരിലെ ദർഗയോടുചേർന്ന് വിവിധ സംസ്ഥാനങ്ങളിൽനിന്നടക്കം എത്തുന്നവർക്കായി താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. അന്തേവാസികൾ ഉൾപ്പെടെയുള്ളവരുടെ ഇത്തരം താമസസ്ഥലം കേന്ദ്രീകരിച്ചാകും പ്രധാന അന്വേഷണം. അവിടത്തെ പൊലീസി​െൻറ സേവനം ഉപയോഗപ്പെടുത്തി റെയിൽവേ സ്റ്റേഷൻ അടക്കമുള്ള സ്ഥലങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങളും പരിശോധനക്ക് വിധേയമാക്കും. അതിനുപുറെമ ദമ്പതികളുടേതെന്ന് കരുതുന്ന ചിത്രം ക്രൈംബ്രാഞ്ചിന് കൈമാറിയവരടക്കമുള്ള മലയാളികളിൽനിന്ന് വിശദ വിവരങ്ങൾ ശേഖരിക്കും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾക്കൊപ്പം പത്തര മാസത്തിനിടെ ദർഗയിൽ വന്നുപോയവരുടെ രജിസ്റ്ററും പരിശോധിക്കും. ക്രൈംബ്രാഞ്ചിന് ലഭിച്ചത് അവ്യക്തമായ സി.സി ടി.വി ദൃശ്യങ്ങളാണ്. നേരേത്ത ഏര്‍വാടി, മുത്തുപ്പേട്ട, ബീമാപള്ളി, ആറ്റാന്‍കര, അജ്മീര്‍ തുടങ്ങിയ തീര്‍ഥാടനകേന്ദ്രങ്ങളില്‍ എവിടെയെങ്കിലും പോകാന്‍ സാധ്യതയുണ്ടെന്നായിരുന്നു ബന്ധുക്കളില്‍നിന്ന് ക്രൈംബ്രാഞ്ചിന് ലഭിച്ച മൊഴി. എന്നാല്‍, അജ്മീര്‍ ഒഴികെ സ്ഥലങ്ങളില്‍ ലോക്കല്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നതിനാലാണ് ഇവിടം കേന്ദ്രീകരിക്കാന്‍ ക്രൈംബ്രാഞ്ചിനെ പ്രേരിപ്പിച്ചത്. കഴിഞ്ഞ ഏപ്രില്‍ ആറിലെ ഹർത്താൽ ദിനത്തിലാണ് അറുപുറ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37) ദമ്പതികളെ കാണാതായത്. രാത്രി ഭക്ഷണം വാങ്ങാന്‍ പുറത്തേക്ക് കാറിലാണ് പോയത്. പിന്നീട് ഇവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.