ചെങ്ങന്നൂരിൽ എൻ.ഡി.എക്ക്​ ജയസാധ്യതയില്ല -വെള്ളാപ്പള്ളി

തൊടുപുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് ജയസാധ്യതയില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തൊടുപുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ.ഡി.എ സംവിധാനം കേരളത്തിൽ ശിഥിലമാണ്. മുന്നണിയിൽ ആലോചിക്കാതെ സ്ഥാനാർഥിയായി ശ്രീധരൻ പിള്ളയെ പ്രഖ്യാപിച്ചത് ശരിയായില്ല. യു.ഡി.എഫിനും ജയസാധ്യതയില്ല. മുന്നണി ശക്തമല്ല. യു.ഡി.എഫിലെ കക്ഷികൾ കൊഴിഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്നു. വി.എം. സുധീരൻ കോൺഗ്രസിനെ തകർത്തിട്ടാണ് കെ.പി.സി.സി പ്രസിഡൻറ് സ്ഥാനം ഒഴിഞ്ഞത്. എം.എൽ.എ ഭരണപക്ഷത്തുനിന്ന് വേണോ പ്രതിപക്ഷത്തുനിന്ന് വേണമോയെന്ന് ജനം ചിന്തിക്കും. അപ്പോൾ സ്വാഭാവികമായും ഇടതുപക്ഷത്തിന് സാധ്യതകൂടും. പിണറായി ശക്തനായ ഭരണാധികാരിയാണെന്ന് തെളിയിച്ചതും സാധ്യത വർധിപ്പിക്കുന്നു. എൽ.ഡി.എഫ് സ്ഥാനാർഥിയായി പരിഗണിക്കുന്ന സജി ചെറിയാൻ സി.പി.എം ജില്ല സെക്രട്ടറി എന്നനിലയിൽ മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.