വേനൽച്ചൂടിൽ ജില്ല കത്തിയെരിയുന്നു

പത്തനംതിട്ട: . ജില്ലയിലെ താപനില കഴിഞ്ഞ ദിവസം 36 ഡിഗ്രി സെൽഷ്യസിലെത്തിയതോടെ ആളുകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയായി. ദിവസം കഴിയുന്തോറും ചൂട് കൂടി വരുകയുമാണ്. വരുംദിവസങ്ങളിലും ചൂട് കൂടാനുള്ള സാധ്യതയാണുള്ളതെന്നാണ് വിദഗ്ധർ പറയുന്നത്. ഇതോടെ സൂര്യാതപത്തിനുള്ള സാധ്യതകളുമുണ്ട്. ശരീരത്തിൽ വെള്ളം കുറഞ്ഞ് നിർജലീകരണവും സംഭവിക്കാം. അസഹ്യമാംവിധം ചൂട് കൂടിയതിനെത്തുടർന്ന് പലർക്കും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെടാൻ തുടങ്ങിയിട്ടുണ്ട്. തളർച്ച, തലവേദന ഇവയൊക്കെ പലർക്കും അനുഭവപ്പെടുന്നുണ്ട്. രാവിലെ 11 മുതൽ ഉച്ചക്ക് 1.30 വരെയാണ് ഉയർന്ന താപനിലയുള്ളത്. ജില്ലയിലെ നദികളിലെ ജലനിരപ്പ് വൻതോതിൽ താഴ്ന്നു. ജലസ്രോതസ്സുകളെല്ലാം വറ്റിവരളാൻ തുടങ്ങിയത് കാർഷിക വിളകളെയും ബാധിച്ചുതുടങ്ങി. പല സ്ഥലത്തും കാർഷിക വിളകൾ കരിയാൻ തുടങ്ങിയിട്ടുണ്ട്. നദികളിൽ ജലനിരപ്പ് കുറഞ്ഞത് ശുദ്ധജല പദ്ധതികളുടെ പ്രവർത്തനത്തെയും ബാധിച്ചുതുടങ്ങി. കുടിവെള്ളം കിട്ടാതെ പല സ്ഥലത്തും ജനങ്ങൾ നെേട്ടാട്ടത്തിലാണ്. നിർമാണ അപേക്ഷ തള്ളി; ഭൂമിയിടപാട് വിവാദത്തിൽ കോന്നി: സി.പി.എം നിയന്ത്രണത്തിലുള്ള ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റിയുടെ സ്നേഹഭവനായി ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയിലെ നിർമാണ അപേക്ഷ പഞ്ചായത്ത് അധികൃതർ തള്ളി. പഞ്ചായത്തി​െൻറ പരിശോധനയിൽ ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയാണെന്ന് കണ്ടെത്തിയതോടെ അപേക്ഷ തള്ളുകയായിരുന്നു. സംഭവം പൊതുസമൂഹം അറിഞ്ഞതോടെ ഭൂമിയിടപാട് വിവാദത്തിലായി. സ്നേഹഭവ​െൻറ നിർമാണത്തിനായി ലക്ഷങ്ങൾ മുടക്കി നിലം വാങ്ങിയത് എന്തിനാണെന്ന ചോദ്യമാണ് ഉയരുന്നത്. കോന്നി വില്ലേജിലെ 13553 നമ്പർ തണ്ടപ്പേരിലുള്ള 241/6 നമ്പർ സർേവയിൽ ഉൾപ്പെട്ട ഭൂമി സർക്കാറി​െൻറ എല്ലാ രേഖകളിലും നിലം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സൊസൈറ്റി അംഗങ്ങളിൽനിന്നും പൊതുസമൂഹത്തിൽനിന്നും പണം സ്വരൂപിച്ചാണ് ഭൂമി വാങ്ങിയത്. കോന്നി എലിയറക്കൽ-കാളഞ്ചിറ റോഡിൽ മാരൂർപ്പാലം തോടിനോട് ചേർന്ന 25 സ​െൻറ് ഭൂമിയാണ് സൊസൈറ്റി സ്നേഹഭവ​െൻറ നിർമാണത്തിനായി വാങ്ങിയത്. ഇവിടെ സോമപ്രസാദ് എം.പിയുടെ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമിക്കുന്നത്. ഇതിനായി കോന്നി പഞ്ചായത്തിൽ കെട്ടിട നിർമാണത്തിന് അപേക്ഷ നൽകിയിരുന്നു. സംഭവം വിവാദമായതോടെ കോന്നി വില്ലേജ് ഓഫിസർ, കൃഷി ഓഫിസർ, പ്രാദേശിക നിരീക്ഷണ സമിതി അംഗങ്ങൾ എന്നിവർ ഭൂമി സന്ദർശിച്ചു. സ്ഥലത്ത് കെട്ടിട നിർമാണത്തി​െൻറ ഭാഗമായി പില്ലർ സ്ഥാപിക്കാനുള്ള നിരവധി കുഴികൾ എടുത്തതായി കണ്ടെത്തിയിട്ടുണ്ട്. നിർമാണ പ്രവർത്തനം ആരംഭിച്ച സ്ഥിതിക്ക് അനന്തര നടപടികളുമായി മുന്നോട്ടുപോകാനാണ് അധികൃതരുടെ തീരുമാനം. സ്ഥലം വാങ്ങിയതിൽ അപാകത ഉണ്ടെങ്കിൽ പരിശോധിക്കുമെന്ന് സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞു. എന്നാൽ, കഴിഞ്ഞകാലങ്ങളിൽ നിലം നികത്തി കെട്ടിടം പണിയാൻ പഞ്ചായത്ത് അനുമതി നൽകിയിരുന്നതായും സാന്ത്വന പരിചരണത്തി​െൻറ ഭാഗമായി കെട്ടിടം നിർമിക്കാനുള്ള അപേക്ഷ നിഷേധിച്ചത് ശരിയായ നടപടിയല്ലെന്നും കോന്നി ഏരിയ സെക്രട്ടറി സി.ജി. ദിനേശൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.