ബസ്​ സമരം: പിന്നിലേക്ക്​ ഒാടി ഒറ്റയാൾ പ്രതിഷേധം

കോട്ടയം: ബസ് സമരത്തിനെതിരെ കോട്ടയത്ത് പിന്നിലേക്ക് ഒാടി ഒറ്റയാൾ പ്രതിഷേധം. കൂലിപ്പണിക്കാരൻ വാകത്താനം ചിന്നുഭവനിൽ വി.വി. ഷാജിയാണ് വേറിട്ട സമരം നടത്തിയത്. തിങ്കളാഴ്ച രാവിലെ 10.20ന് കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽനിന്ന് ആരംഭിച്ച പിന്നിലേക്കോട്ടം കലക്ടറേറ്റ് പരിസരത്ത് സമാപിച്ചു. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ ബസ്ചാർജ് വീണ്ടും വർധിപ്പിക്കണമെന്ന ബസുടമകളുടെ സമരം അനാവശ്യമാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പിന്നിലേക്ക് ഒാടിയത്. പിതാവി​െൻറ ഉദ്യമത്തിന് സാക്ഷിയാകാൻ വിദ്യാർഥിയായ മകൾ യമുനയും ഒപ്പമുണ്ടായിരുന്നു. കോഴിക്കോട്ട് ഗതാഗതമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ പ്രശ്നം തീരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അതുണ്ടാകാത്ത സാഹചര്യത്തിലാണ് വേറിട്ട സമരത്തിന് മുന്നിട്ടിറങ്ങിയതെന്ന് ഷാജി 'മാധ്യമ'ത്തോട് പറഞ്ഞു. പമ്പയിൽനിന്ന് ശബരിമല സന്നിധാനത്തേക്കും അടിവാരത്തുനിന്ന് മലയാറ്റൂർ പള്ളിയിലേക്കും കോട്ടയത്തുനിന്ന് ആലപ്പുഴയിലേക്കും നേരേത്ത പിന്നോട്ട് ഒാടിയിട്ടുണ്ട്. ബസ് സമരമായതിനാൽ വാകത്താനത്തുനിന്ന് മകൾക്കൊപ്പം ബൈക്കിൽ കോട്ടയത്ത് എത്തിയാണ് പ്രതിഷേധിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.