ബൈക്ക് മോഷണക്കേസിൽ വിദ്യാർഥികൾ പിടിയിൽ

ചിങ്ങവനം: വീട്ടുമുറ്റത്തുനിന്ന് ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ മൂന്ന് വിദ്യാർഥികൾ പിടിയിൽ. 15 വയസ്സുകാരായ ചിങ്ങവനം സ്വദേശികളാണ് പൊലീസി​െൻറ പിടിയിലായത്. പനച്ചിക്കാട് പാമ്പൂരാംപാറ സ്വദേശി പുത്തൻപുരക്കൽ സലേഷി​െൻറ ബൈക്ക് കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ച വീട്ടുമുറ്റത്തുനിന്നാണ് കാണാതായത്. തുടർന്ന് പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ ബൈക്ക് കണ്ടെത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അതേസമയം, വിദ്യാർഥികൾ ബൈക്കുമായി പോകുന്നത് സമീപവാസികളിലൊരാൾ കണ്ടിരുന്നു. ഇയാൾ ഇത് പൊലീസിൽ അറിയിച്ചതോടെ പ്രതികളെ പിടികൂടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.