ജലഗതാഗത വകുപ്പി​െൻറ പുതുപരീക്ഷണം: എ.സി ബോട്ടി​െൻറ പരീക്ഷണയോട്ടം മാർച്ചിൽ, സർവിസ്​ എപ്രിലിൽ

കോട്ടയം: സോളാർ ബോട്ടിനുശേഷം പുതുപരീക്ഷണമായി ജലഗതാഗതവകുപ്പ് പുറത്തിറക്കുന്ന എ.സി. ബോട്ട് മാർച്ചിൽ. ഇതി​െൻറ അവസാനമിനുക്കുപണി നടന്നുവരുകയാണ്. കഴിഞ്ഞ ദിവസം വിദഗ്ധസംഘം ബോട്ടുകളുടെ നിർമാണം വിലയിരുത്തി. മാർച്ച് അവസാനത്തോടെ പരീക്ഷണയോട്ടം നടത്താനാകുമെന്നാണ് പ്രതീക്ഷ. ഇത് വിജയിച്ചാൽ ഏപ്രിൽ പകുതിയോടെ യാത്രക്കാരുമായി സർവിസ് തുടങ്ങും. കോട്ടയം-ആലപ്പുഴ, വൈക്കം-എറണാകുളം റൂട്ടുകളിലാണ്‌ എ.സി. ബോട്ട്‌ സര്‍വിസ്‌ ആരംഭിക്കുന്നത്‌. കഴിഞ്ഞ ഓണത്തിന് മുമ്പ്‌ ബോട്ട്‌ സര്‍വിസിന് ഇറക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, നിർമാണം വൈകിയതോടെ ഇത് നടന്നില്ല. ദേശീയ ഷിപ്പിങ് മന്ത്രാലത്തി​െൻറ അംഗീകാരമുള്ള അരൂരിലെ സ്വകാര്യയാര്‍ഡിലാണ് ബോട്ട് നിർമാണം പുരോഗമിക്കുന്നത്.1.80 കോടിയാണ്‌ നിര്‍മാണച്ചെലവ്‌. മണിക്കൂറില്‍ 28-30 കി.മീ. വേഗത്തില്‍ സഞ്ചരിക്കും. ഇരട്ട എൻജിൻ, ഇരട്ട പ്രോപ്പല്ലര്‍ എന്നിവയും ഇതി​െൻറ പ്രത്യേകതകളാണ്. 120 സീറ്റുള്ള ബോട്ടിൽ 50 സീറ്റുകളുള്ള ക്യാമ്പിനിലാകും എ.സി. സൗകര്യം. ബാക്കി ഭാഗത്ത് സാധാരണയാത്രയും. അപ്പര്‍ ഡെക്കുണ്ടെങ്കിലും താഴെമാത്രമേ ഇരുന്നു യാത്ര ചെയ്യാനാവൂ. സ്ഥിരം യാത്രക്കാർക്കൊപ്പം വിനോദസഞ്ചാരികളെയും ലക്ഷ്യമിടുന്നു. രാവിലെ കോട്ടയത്തുനിന്ന്‌ ആലപ്പുഴക്ക് സര്‍വിസ്‌ നടത്താനാണ് ആലോചിക്കുന്നത്. തിരികെ കുമരകത്തെത്തിയ ശേഷം കോട്ടയം വഴി വീണ്ടും ആലപ്പുഴക്ക് പോകുന്ന രീതിയിലാകും റൂട്ട്. വൈക്കത്തുനിന്നുള്ള സർവിസ് ചെമ്മനാകരി, പെരുമ്പളം, പാണാവള്ളി, തേവര, നേവല്‍ബേസ്‌ വഴി എറണാകുളം ജെട്ടിയിലെത്തുന്ന രീതിയിലാണ് ഉദേശിക്കുന്നത്. രണ്ടു റൂട്ടുകളിലും ഒന്നര മണിക്കൂര്‍ സമയമാണ് കണക്കുകൂട്ടുന്നത്. എ.സി. ബോട്ടുകള്‍ യാത്ര ആരംഭിക്കുന്നതോടെ കോട്ടയം, വൈക്കം റൂട്ടുകളില്‍ കൂടുതൽ യാത്രക്കാർ എത്തുമെന്നാണ് പ്രതീക്ഷ. ഇത് വിജയിച്ചാൽ കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലും എ.സി.ബോട്ട് സർവിസുകൾക്ക് തുടക്കമിടാൻ പദ്ധതിയുണ്ട്. നേരത്തേ വൈക്കം-തവണക്കടവ് റൂട്ടിൽ ആരംഭിച്ച സോളാർബോട്ട് വൻവിജയമായിരുന്നു. ഇതിലൂെട വൻസാമ്പത്തിക ലാഭമാണ് വകുപ്പിനുണ്ടാകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.