യാത്രക്കാർ വലഞ്ഞു; നിരത്തിലിറങ്ങാതെ സ്വകാര്യ ബസുകൾ

കോട്ടയം: യാത്രക്കാരെ വലച്ച് സ്വകാര്യ ബസ് സമരം. എം.സി റോഡിൽ ഒഴിച്ച് ജില്ലയുടെ മറ്റുഭാഗങ്ങളിലെല്ലാം യാത്രക്ലേശം രൂക്ഷമായിരുന്നു. കോട്ടയം മെഡിക്കൽ കോളജിലേക്കുള്ള യാത്രക്കാരാണ് ഏെറ ദുരിതത്തിലായത്. മിനിറ്റുകൾ ഇടവിട്ട് മെഡിക്കൽ കോളജിലേക്ക് സർവിസ് നടത്തിയിരുന്ന സ്വകാര്യ ബസുകൾ നിരത്തിൽനിന്ന് പിന്മാറിയതോടെ യാത്രക്കാർ മണിക്കൂറുകളോളമാണ് കാത്തുനിൽക്കേണ്ടിവന്നത്. ബസില്ലാത്തതിനാൽ മെഡിക്കൽ േകാളജിലേക്ക് പോകാനെത്തിയ പലരും മടങ്ങിപ്പോയി. ഗ്രാമപ്രദേശങ്ങളിലെ യാത്രക്കാരാണ് സമരത്തെത്തുടർന്ന് ഏറെ ബുദ്ധിമുട്ടിലായത്. സ്വകാര്യ ബസുകൾ മാത്രം സർവിസ് നടത്തുന്ന പ്രദേശങ്ങളിൽ ഒാേട്ടാ, ടാക്സി എന്നിവയെ ആശ്രയിച്ചാണ് യാത്രക്കാർ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിയത്. തിരുവാർപ്പ്, എസ്.എൻ പുരം, ചേർത്തല, മെഡിക്കൽ കോളജ് എന്നിവിടങ്ങളിലേക്കായിരുന്നു കെ.എസ്.ആർ.ടി.സി കോട്ടയം ഡിപ്പോയിൽനിന്നുള്ള അധിക സർവിസുകൾ. ഇതിനൊപ്പം ചങ്ങനാശ്ശേരി വഴിയുള്ള ആലപ്പുഴ സർവിസുകൾ കുമരകം വഴി തിരിച്ചുവിടുകയും ചെയ്തു. ചെങ്ങന്നൂരിനുള്ള ഒരു സർവിസ് റദ്ദാക്കി പകരം ചേർത്തലയിലേക്ക് സർവിസ് നടത്തി. കാവാലത്തേക്കുള്ള ബസും അധികമായി ഒാടി. മൊത്തം 80 ട്രിപ്പാണ് കൂടുതലായി വെള്ളിയാഴ്ച നടത്തിയത്. സമരം കെ.എസ്.ആർ.ടി.സിക്ക് ഗുണമായി. എല്ലാ റൂട്ടുകളിലേക്കും ബസുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ടിക്കറ്റ് വരുമാനം കുത്തനെ കൂടി. കോട്ടയത്തടക്കം റെയിൽവേ സ്റ്റേഷനിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. സ്റ്റേഷനിൽ ഇറങ്ങിയവർ പക്ഷേ, തുടർ യാത്രസൗകര്യമില്ലാതെ വലഞ്ഞു. സമരം ഒാേട്ടാറിക്ഷകൾക്ക് ചാകരയായി. മിക്ക ബസ് സ്റ്റോപ്പുകളിലും ബസ് കാത്തുനിൽക്കുന്ന സ്കൂൾ വിദ്യാർഥികളുടെയും യാത്രക്കാരുടെയും നീണ്ടനിര കാണാമായിരുന്നു. ടൗൺ സർവിസ് ബസുകളിൽ സഞ്ചരിച്ചിരുന്ന യാത്രക്കാരും വിദ്യാർഥികളും ഓട്ടോറിക്ഷകളെയും ടാക്സി വാഹനങ്ങളെയും ഇരുചക്ര വാഹനങ്ങളെയുമാണ് ആശ്രയിച്ചത്. മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പള്ളിക്കേത്താട്, മണർകാട്, പാമ്പാടി, കുമരകം, ചേർത്തല, വൈക്കം, ഇൗരാറ്റുപേട്ട, ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, കറുകച്ചാൽ, കങ്ങഴ, വാഴൂർ, പൊൻകുന്നം തുടങ്ങിയയിടങ്ങളിലേക്കുള്ള യാത്രക്കാർ കടുത്ത ദുരിതത്തിലായി. വിദ്യാർഥികൾക്കും ഉയർന്ന നിരക്ക് നൽകി യാത്രചെയ്യേണ്ടിവന്നു. ബസ് സമരം അറിയാതെ എത്തിയവരും ഏറെയായിരുന്നു. ഒാഫിസുകളിലും സ്കൂളുകളിലും ഹാജരിൽ നേരിയ കുറവുണ്ടായി. ജില്ലയിൽ ആയിരത്തിഇരുനൂറോളം ബസുകളാണുള്ളത്. ഇവയെല്ലാം പണിമുടക്കിൽ അണിനിരന്നതായി ബസ് ഓപറേറ്റേഴ്‌സ് കോണ്‍ഫെഡറേഷൻ നേതാക്കൾ അറിയിച്ചു. സർക്കാറിൽനിന്ന് അനുകൂല തീരുമാനം ഉണ്ടാകുന്നതുവരെ സമരം തുടരുമെന്നും ഇവർ അറിയിച്ചു. മിനിമം നിരക്ക് 10 രൂപയാക്കണമെന്നും വിദ്യാർഥികളുടെ കൺസഷൻ നിരക്ക് 50 ശതമാനമാക്കണമെന്നും ആവശ്യപ്പെട്ടാണ് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരം നടത്തുന്നത്. കേരളത്തിലെ 12 സ്വകാര്യ ബസ് ഉടമ സംഘടനകളുടെ കീഴിലുള്ള 14,800 ബസുകൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.