മലങ്കര സപ്ലിമെൻറിലേക്ക്​...

സഞ്ചാരികളെ മാടിവിളിച്ച് മലങ്കര; ടൂറിസം മേളക്ക് ഇന്ന് തുടക്കം സംസ്ഥാന ടൂറിസം ഭൂപടത്തിൽ ഇടംപിടിക്കാനും മലങ്കരക്ക് മലമ്പുഴ മോഡൽ ടൂറിസം വികസനം ലക്ഷ്യമിട്ടുമാണ് മുട്ടം കേന്ദ്രമായി 'മലങ്കര ടൂറിസം ഫെസ്റ്റ്' ഒരുക്കുന്നത്. മുട്ടം ഗ്രാമപഞ്ചായത്തി​െൻറ നേതൃത്വത്തിൽ ഡി.ടി.പി.സിയുടെയും സഹകരണബാങ്കി​െൻറയും മറ്റു സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളത്. മലങ്കര ഡാമിനോടുചേർന്ന പ്രദേശത്താണ് വെള്ളിയാഴ്ചമുതൽ അഞ്ചുദിവസം ടൂറിസം മേള നടക്കുക. മേള ദിവസങ്ങളിൽ മലങ്കര ഡാം സന്ദർശകർക്കായി തുറന്നുനൽകുന്നത് അനുഗ്രഹമാകും. വർഷങ്ങൾക്കു മുമ്പ് ആരംഭിച്ച മലങ്കര ടൂറിസം പദ്ധതി എങ്ങും എത്താതിരിക്കെ ഇതി​െൻറ സാധ്യതകൾ സർക്കാറി​െൻറയും ജനങ്ങളുടെയും ശ്രദ്ധയിലേക്ക് എത്തിക്കുക എന്നതാണ് പ്രഥമലക്ഷ്യം. 24 കോടിയുടെ മാസ്റ്റർ പ്ലാൻ തയാറാക്കി ആരംഭിച്ച പദ്ധതിക്ക് വേണ്ടത്ര പുരോഗതി കൈവരിക്കാൻ സാധിച്ചിട്ടില്ല. രണ്ടുകോടി മുതൽ മുടക്കിൽ എൻട്രൻസ് പ്ലാസ മാത്രമാണ് പൂർത്തിയായത്. അടിസ്ഥാനസൗകര്യം മാത്രം ഒരുക്കിയാൽ സർക്കാറിന് ലക്ഷക്കണക്കിന് രൂപയുടെ വരുമാനം ലഭിക്കുന്ന മലമ്പുഴ മോഡൽ ടൂറിസം എന്ന് പ്രചാരം നൽകിയ മലങ്കര ടൂറിസം പദ്ധതിയിലേക്കും സമീപത്തെ വിവിധ ടൂറിസം സ്േപാട്ടുകളിലേക്കും സഞ്ചാരികളെ ആകർഷിക്കാൻ ഫെസ്റ്റിലൂടെ കഴിയുമെന്ന പ്രതീക്ഷയാണ് സംഘാടകർക്ക്. മലങ്കര ജലാശയവും അതി​െൻറ ദൂരക്കാഴ്ചയും കണ്ണിന് കുളിർമയാണ്. ത്രിവേണി സംഗമം മുതൽ മലങ്കര ഡാം വരെ പരന്നുകിടക്കുന്ന ജലാശയത്തി​െൻറ ദൂരക്കാഴ്ച കാണാൻ എത്തുന്ന സഞ്ചാരികൾ നിരവധിയാണ്. ഇലവീഴാപൂഞ്ചിറ, നാടുകാണി വ്യൂ പോയൻറ് തുടങ്ങിയ മലമുകളുകളിൽ എത്തിപ്പെട്ടാൽ മലങ്കര ജലാശയവും തൊടുപുഴ നഗരവും സമീപ ജില്ലകളും വരെ വ്യക്തമായി കാണാം. തൊടുപുഴയിൽനിന്ന് ഏഴുകിലോമീറ്റർ മാത്രമാണ് ഇവിടേക്ക്. മലങ്കര ഡാം മനോഹര തീരം... മലങ്കരയിലെ നിർദിഷ്ട ബോട്ട് ജെട്ടിയിൽനിന്ന് മൂലമറ്റംവരെ 11കിലോമീറ്റർ മലങ്കര ജലാശയത്തിലൂടെ ത്തന്നെ സവാരിനടത്താൻ കഴിയുന്ന രീതിയിലാണ് ടൂറിസം പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പരന്നുകിടക്കുന്ന മലങ്കര ജലാശയത്തെച്ചുറ്റി മലമ്പുഴ മോഡൽ ടൂറിസം പദ്ധതി നടപ്പാക്കലാണ് പദ്ധതി. ബോട്ടിങ്, സൈക്കിൾ സവാരി, കുതിര സവാരി, ബൊട്ടാണിക്കൽ ഗാർഡൻ, റോപ് വേ തുടങ്ങിയ അനന്ത സാധ്യതകളാണ് മലങ്കര ടൂറിസത്തിനുള്ളത്. ഹൈഡൽ ടൂറിസത്തി​െൻറ ചെറിയ നിർമാണം മാത്രമാണ് ഇപ്പോൾ നടക്കുന്നത്. വർഷന്തോറും മലങ്കര ടൂറിസത്തിനായി കോടികൾ ബജറ്റിൽ വകയിരുത്തുന്നുണ്ടെങ്കിലും ഒച്ചിഴയും വേഗത്തിെല പുരോഗമിക്കുന്നുള്ളൂ. മലങ്കര ജലാശയവും ചെറു ദ്വീപുകളും ഏതൊരാളുടെയും കണ്ണിന് കുളിർമയാണ്. പ്രകൃതിരമണീയമായ ഈ പ്രദേശത്ത് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 140ഓളം സിനിമ ചിത്രീകരണങ്ങൾ നടന്നിട്ടുണ്ട്. വളരെ കുറഞ്ഞ ചെലവിൽ മനോഹരദൃശ്യവിരുന്ന് നൽകുമെന്നതിനാൽ സിനിമക്കാരുടെ ഇഷ്ടയിടമാണ് ഇവിടം. ഹാരിസ് മുട്ടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.