റാന്നി ഹിന്ദു മഹാസമ്മേളനം 18 മുതൽ

കോട്ടയം: തിരുവിതാംകൂർ ഹിന്ദുധർമ പരിഷത്തി​െൻറ ആഭിമുഖ്യത്തിൽ നടത്തുന്ന റാന്നി ഹിന്ദു മഹാസമ്മേളനം 18മുതൽ 25വരെ റാന്നി പമ്പ മണപ്പുറത്ത് നടക്കും. 18ന് രാവിലെ ഒമ്പതിന് പരിഷത്ത് പ്രസിഡൻറ് പി.എൻ. നീലകണ്ഠൻ നമ്പൂതിരി കൊടിയേറ്റും. വൈകീട്ട് അഞ്ചിന് ഉത്തരകാശി ആദിശങ്കര ബ്രഹ്മവിദ്യാപീഠം മഠാധിപതി സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദ തീർഥജി മഹാരാജ് പരിഷത്ത് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അധ്യക്ഷതവഹിക്കും. കോട്ടയം ഗീതമന്ദിരാശ്രമം മഠാധിപതി വേദാനന്ദ സരസ്വതി പ്രഭാഷണം നടത്തും. തുടർദിവസങ്ങളിൽ പരിസ്ഥിതി, യുവജന, അയ്യപ്പധർമ, സാംസ്കാരിക സമ്മേളനങ്ങൾ നടക്കും. ആചാര്യ അനുസ്മരണം, വനിത സമ്മേളനം എന്നിവയും ഇതിെനാപ്പം നടക്കും. ഹിന്ദു ൈഎക്യവേദി സംസ്ഥാന പ്രസിഡൻറ് കെ.പി. ശശികല, ഡോ. എൻ. ഗോപാലകൃഷ്ണൻ, ഡോ. വി.പി. വിജയമോഹനൻ, ഡോ.എം.എം. ബഷീർ, രാകേഷ് ശർമ, സ്വാമി ചിദാനന്ദപുരി എന്നിവർ പ്രഭാഷണപരമ്പരയിൽ പങ്കെടുക്കും. സമാപനസമ്മേളനം അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യും. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അധ്യക്ഷതവഹിക്കും. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം മുഖ്യാതിഥിയാകും. വാർത്തസമ്മേളനത്തിൽ പരിഷത്ത് പ്രസിഡൻറ് പി.എൻ. നീലകണ്ഠൻ നമ്പൂതിരി, ട്രഷറർ ടി.സി. കുട്ടപ്പൻ നായർ, വൈസ് പ്രസിഡൻറ് കെ.പി. ദാമോദരൻ, സെക്രട്ടറിമാരായ കെ. ദാമോദരൻ നായർ, കെ.കെ. ചന്ദ്രശേഖരൻ നായർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.