മാജിക്കി​ൽ നേട്ടം കൊയ്​ത്​ ഹിഷാം

തൊടുപുഴ: 35ാമത് പ്രഫസർ വാഴക്കുന്നം എവർ റോളിങ് ട്രോഫിയും കാഷ് പ്രൈസും ഹിഷാം പി. ബഷീർ കരസ്ഥമാക്കി. മാജിക്കൽ റിയലിസം ഗ്രൂപ്പി​െൻറയും യുഗാമി ക്ലബി​െൻറയും ആഭിമുഖ്യത്തിൽ ആലപ്പുഴയിൽ നടന്ന മത്സരത്തിലാണ് ഹിഷാം വിജയിയായത്. സ്വന്തമായി മാജിക് ഉപകരണങ്ങൾ ഉണ്ടാക്കി സ്റ്റേജുകളിൽ അവതരിപ്പിക്കുന്നു എന്നതാണ് ഹിഷാമി​െൻറ വിജയ രഹസ്യം. തുടർച്ചയായി മൂന്നാം തവണയാണ് ഇരുപതുകാരനായ ഹിഷാം ഇൗ നേട്ടം കരസ്ഥമാക്കുന്നത്. 2017ൽ ഡൽഹിയിൽ ഇന്ത്യൻ ബ്രദർഹുഡ് ഒാഫ് മജീഷ്യൻസ് സംഘടിപ്പിച്ച ഒാൾ ഇന്ത്യ മത്സരത്തിലും ഹിഷാം ഒന്നാം സ്ഥാനം നേടിയിരുന്നു. വിവിധ നാടുകളിലെ 45 മത്സരാർഥികളോടാണ് ഹിഷാം മാറ്റുരച്ചത്. തൊടുപുഴ ഇടവെട്ടി പുല്ലോളിൽ ബഷീറി​െൻറയും െഎശയുടെയും മകനായ ഹിഷാം പെരുമ്പിള്ളിച്ചിറ അൽ-അസ്ഹർ കോളജിൽ മൂന്നാം വർഷ ബി.കോം വിദ്യാർഥിയാണ്. രാജ്യത്തെ പ്രതിനിധാനം ചെയ്ത് വിവിധ വേദികളിൽ മാജിക് അവതരിപ്പിക്കുകയാണ് ഹിഷാമി​െൻറ ആഗ്രഹം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.