പെൺചലച്ചിത്ര​മേള കോട്ടയത്ത്​

കോട്ടയം: സംസ്ഥാന ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് വനിത സാഹിതി സംഘടിപ്പിക്കുന്ന പെൺചലച്ചിത്രമേള ശനി, ഞായർ ദിവസങ്ങളിൽ കോട്ടയത്ത് നടക്കും. ബസേലിയോസ് കോളജിലെ മിസിസ് മാമ്മൻ മാപ്പിള ഹാളിലും അങ്കണത്തിലുമായാണ് പ്രദർശനം. മഴവില്ല് എന്ന പേരിലുള്ള ചലച്ചിത്രമേളയിൽ 14 ചിത്രങ്ങളാണുള്ളത്. മലയാള ചിത്രമായ ചായില്യമാണ് ഉദ്ഘാടന ചിത്രം. ചിത്രത്തിൽ നായികയായി അഭിനയിച്ച അനുമോൾ മേള ഉദ്ഘാടനം ചെയ്യും. പ്രദർശനത്തിനുശേഷം സംവാദവും നടക്കും. ശനിയാഴ്ച വൈകുന്നേരം അഞ്ചിനാണ് മേളയുടെ ഒൗദ്യോഗിക ഉദ്ഘാടനം. ചിത്രപ്രദർശനം ശനിയാഴ്ച രാവിലെ 10ന് ആരംഭിക്കും. രാവിലെ ഒമ്പതിന് 'വൺ വുമൺ' എന്ന സംഗീത വിഡിയോയുടെ പ്രദർശനത്തോടെയാണ് മേള ആരംഭിക്കുന്നത്. 11ന് ഉച്ചക്ക് രണ്ടിന് നടക്കുന്ന തുറന്ന ചർച്ചവേദിയിൽ 'സിനിമ ആണധികാരങ്ങളും ആഹ്ലാദവും' വിഷയത്തിൽ ചർച്ച നടക്കും. 500 പേർക്കാണ് ഡെലിഗേറ്റ് പാസ് തയാറാക്കിയിരിക്കുന്നതെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 200 രൂപയാണ് പ്രവേശന ടിക്കറ്റ് നിരക്ക്. വിദ്യാർഥികൾക്ക് പ്രത്യേക അനുകൂല്യമുണ്ട്. ഇവർക്ക് ഒരു പാസിൽ രണ്ടുപേർക്ക് പ്രവേശനം നൽകും. വാർത്തസമ്മേളനത്തിൽ സംഘാടക സമിതി ജനറൽ കൺവീനർ ഹേന ദേവദാസ്, ഭാരവാഹികളായ ബി. ശശികുമാർ, കെ. ഷൈലജ, ശ്യാമള എന്നിവർ പങ്കെടുത്തു പടിയറക്കടവ് ജലടൂറിസം ഗ്രാമീണമേള ഇന്ന് മുതല്‍ കോട്ടയം: വാകത്താനം-പനച്ചിക്കാട് പഞ്ചായത്തുകളിൽ ഉള്‍പ്പെടുന്ന പടിയറക്കടവ് ജലടൂറിസം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഗ്രാമീണമേള 'വയലരങ്ങ്' വെള്ളിയാഴ്ച തുടങ്ങും. വൈകീട്ട് അഞ്ചിന് കലക്ടര്‍ ബി.എസ്. തിരുമേനി ഉദ്ഘാടനം ചെയ്യും. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ആര്‍. സുനില്‍കുമാര്‍ അധ്യക്ഷതവഹിക്കും. മീനച്ചിലാര്‍--മീനന്തറയാര്‍-കൊടൂരാര്‍ നദീപുനര്‍സംയോജന പദ്ധതിയുടെ ജില്ല കോഓഡിനേറ്റര്‍ അഡ്വ.കെ. അനില്‍കുമാര്‍ പദ്ധതി വിശദീകരണം നടത്തും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറും. മേളയുടെ ഭാഗമായി ഡോ. സജീവ് (കെ.ആര്‍. നാരായണന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ കമ്യൂണിക്കേഷന്‍) അവതരിപ്പിക്കുന്ന നാട്ടുസസ്യങ്ങളില്‍നിന്നുള്ള 'അന്നം' കുക്കറി ഷോ, കുടുംബശ്രീ യൂനിറ്റുകള്‍ തയാറാക്കുന്ന ഗ്രാമീണ വിഭവങ്ങള്‍, കുട്ടികളുടെ താല്‍ക്കാലിക പാര്‍ക്ക്്്, പടിയറ തോട്ടില്‍ ജലസഞ്ചാരം നടത്തുന്നതിന് ചെറുവള്ളങ്ങള്‍, സഞ്ചാരികള്‍ക്കായി മുളബഞ്ചുകളും മറ്റ് ഇരിപ്പിട സൗകര്യവും, ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രയോഗവും എന്നിവ ഒരുക്കിയിട്ടുണ്ട്. 11ന് മേള സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.