കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

മൂന്നാര്‍: ഇടമലക്കുടിയിലെ കീഴ്വളയപ്പാറയില്‍നിന്ന് രണ്ടുകിലോമീറ്റര്‍ അകലെ ഉള്‍വനത്തിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. തുമ്പിക്കൈയും ചെവിയും കടിച്ചുപറിച്ച നിലയിലായിരുന്നു. 18മുതല്‍ 20 വയസ്സുവരെ തോന്നിക്കുന്ന കാട്ടാനയുടെ ജഡം ആദിവാസികളാണ് ആദ്യം കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായി. പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം ജഡം അവിടെ മറവുചെയ്തു. മൂന്നാര്‍ ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ സുചേന്ദ്രനാഥി​െൻറ നേതൃത്വത്തിൽ നടപടി സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.