ദേശീയപാത വികസനം:---------------മൂന്നാറിൽ കുന്നിടിച്ച്​ തള്ളുന്നത്​ പുഴരോരത്ത്​​; നടപടിയെടുക്കാതെ അധികൃതർ

മൂന്നാര്‍: കൊച്ചി--ധനുഷ്കോടി റോഡ് വികസനത്തി​െൻറപേരിൽ മൂന്നാറിൽ കുന്നിടിച്ച് തള്ളുന്നത് പുഴയോരത്തും ചതുപ്പിലും. ആഴ്ചകളായി തുടരുന്ന നടപടി മൂന്നാറിലെ മുഖ്യ ജലസ്രോതസ്സായ മുതിരപ്പുഴയാറിനും അതുവഴി പരിസ്ഥിതിക്കും ദോഷം ചെയ്യുമെന്നിരിക്കെ ബന്ധപ്പെട്ട വകുപ്പുകൾ ഇതുവരെ ഇടപെട്ടില്ല. ദേശീയപാതയുടെ ചരിവിൽ തള്ളുന്ന മണ്ണ് പുഴയിലേക്ക് ഉൗർന്നുവീഴുകയാണ്. ധനുഷ്കോടി ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മൂന്നാറില്‍ നിന്ന് ദേവികുളത്തേക്ക് പോകുന്ന വഴിയിലെ സർക്കാർ കോളജിനും ക്രിസ്ത്യൻ പള്ളിക്ക് സമീപവുമാണ് പ്രധാനമായും മണ്ണ് തള്ളുന്നത്. റോഡ് നിര്‍മാണത്തിനും മറ്റു വികസനപദ്ധതികള്‍ക്കുമായി എടുക്കുന്ന മണ്ണ് ചതുപ്പുനിലങ്ങളിലോ ജലസ്രോതസ്സുകളിലോ ഇടരുതെന്ന് വ്യവസ്ഥയുണ്ടായിരിക്കെയാണിത്. മാട്ടുപ്പെട്ടിയില്‍നിന്ന് മുതിപ്പുഴയാറ്റിലേക്ക് ഒഴുകിയെത്തുന്ന പുഴയിലേക്കാണ് മണ്ണ് വീഴുന്നത്. പഴയ മൂന്നാറിലെ ഹെഡ് വര്‍ക്ക്സ് ഡാമിലെത്തുന്ന ഇൗ ജലം ഉപയോഗിച്ചാണ് പള്ളിവാസൽ പദ്ധതിയിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. മണ്ണ് ഡാമിൽ അടിഞ്ഞുകൂടി സംഭരണശേഷി കുറയുകയും ചെയ്യും. ദേശീയപാത അധികൃതരുടെ നടപടി അറിയാമെന്നും പരാതി ലഭിച്ചാലെ നടപടി സ്വീകരിക്കൂവെന്നുമാണ് ദേവികുളം തഹസില്‍ദാറുടെ നിലപാട്. റോഡ് വികസനത്തി​െൻറപേരില്‍ തള്ളുന്ന മണ്ണിനെച്ചൊല്ലി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ തയാറല്ലെന്നും ഇതിൽ റവന്യൂ വകുപ്പാണ് നടപടി സ്വീകരിക്കേണ്ടതെന്നും പഞ്ചായത്ത് സെക്രട്ടറിയും പറയുന്നു. അതിനിടെ, പുഴ മലിനമാക്കുന്നതരത്തിൽ റവന്യൂ ഭൂമിയിൽ മണ്ണടിക്കുന്നത് ചൂണ്ടിക്കാട്ടിയും പുഴ സംരക്ഷണത്തിന് റവന്യൂ വകുപ്പി​െൻറ ഉത്തരവാദിത്തം സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയും ചൊവ്വാഴ്ച ജലസേചന വകുപ്പ് അസി. എക്സിക്യൂട്ടിവ് എൻജിനീയർ പി. സുമേഷ് തഹസിൽദാർക്ക് കത്തുനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.