മുട്ടം: മീൻ തല തിന്ന പൂച്ചകൾ ചത്തൊടുങ്ങിയ സംഭവത്തിൽ ശേഖരിച്ച സാമ്പിൾ ലാബിൽ കൊടുക്കാതെ പൊലീസ് ഒത്തുകളിക്കുന്നതായി ആരോപണം. മീൻ നൽകിയ കച്ചവടക്കാരനെ സഹായിക്കാനാണിതെന്ന് നാട്ടുകാർ പറയുന്നു. ഉടമ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടില്ല. തൊടുപുഴ തഹസിൽദാർ ഷൈജു ജേക്കബിെൻറ നിർദേശത്തെത്തുടർന്നാണ് ഉടമ പൊലീസിൽ പരാതി നൽകിയത്. പൂച്ചകൾ ചത്ത സംഭവത്തിൽ തഹസിൽദാറും ഭക്ഷ്യസുരക്ഷ കമീഷണർ ബി. മധുസൂദനനും കഴിഞ്ഞദിവസം സ്ഥലത്തെത്തി പരിശോധിച്ചിരുന്നു. പൂച്ചയുടെ പോസ്റ്റ്മോർട്ടം നടത്തി സാമ്പിൾ ശേഖരിച്ചിരുന്നു. ജില്ല വെറ്ററിനറി ഓഫിസിൽ സൂക്ഷിച്ചിരിക്കുന്ന സാമ്പിൾ കാക്കനാട് ലാബിൽ കൊടുക്കാൻ പൊലീസ് തയാറായിട്ടില്ല. ലാബിൽ സാമ്പിൾ നൽകി പരിശോധിച്ചാൽ മാത്രെമ പൂച്ചകൾ ചത്തതിെൻറ കാരണം വ്യക്തമാകൂ. അറക്കുളം മൈലാടിയിലെ വിഴുക്കപ്പാറ ഷാജി വളർത്തുന്ന 16 പൂച്ചകളിൽ 14 എണ്ണമാണ് രണ്ടു ദിവസങ്ങളിലായി ചത്തത്. അതുവഴി വന്ന കച്ചവടക്കാരനിൽനിന്ന് വാങ്ങിയ മീനിെൻറ തല പൂച്ചകൾക്ക് കൊടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.