തേക്കടിക്ക്​ കടുംകുളിര്​

കുമളി: കൊടുംചൂടിൽനിന്ന് രക്ഷതേടിയെത്തുന്ന വിനോദസഞ്ചാരികൾക്ക് കുളിരുസമ്മാനിക്കുന്ന മൂന്നാറിനു പിന്നാലെ തേക്കടിയിലും തണുപ്പേറുന്നു. പകൽ 28--29 ഡിഗ്രിവരെ ഉയരുന്ന ചൂട് രാത്രിയാകുന്നതോടെ 18--16വരെ താഴുന്നു. പുലർച്ചയുള്ള തണുപ്പിൽനിന്ന് രക്ഷനേടാൻ കമ്പിളി വസ്ത്രങ്ങളും നെരിപ്പോടുമാണ് ആശ്രയം. കൊടുംതണുപ്പിൽ വിറങ്ങലിക്കുന്ന വന്യജീവി സേങ്കതത്തിലെ പക്ഷികളും മറ്റുജീവികളും വെയിൽ തെളിയുന്നതോടെ ആശ്വാസം തേടി തടാകതീരത്തും മരക്കൊമ്പുകളിലുമെത്തുന്നു. ഇടക്കിടെയെത്തുന്ന മൂടൽമഞ്ഞും ഇപ്പോഴത്തെ തണുപ്പും ഏറെ ആസ്വദിച്ചാണ് വിദേശികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികൾ തേക്കടി വിടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.