ഒാർത്തഡോക്​സ്​ സഭ ആസ്ഥാനത്തിന്​ മുന്നിൽ യാക്കോബായ സഭയുടെ പോസ്​റ്റർ പതിച്ചു

കോട്ടയം: ദേവലോകം ഒാർത്തഡോക്സ് സഭ ആസ്ഥാനത്തിന് മുന്നിലെ ബോർഡിൽ യാക്കോബായ സഭ വിശ്വാസപ്രഖ്യാപന റാലിയുടെ പ്രചാരണ പോസ്റ്റർ പതിച്ചു. ഫെബ്രുവരി 18ന് കൊച്ചിയിൽ നടക്കുന്ന റാലിയെക്കുറിച്ചുള്ള പോസ്റ്ററാണ് പതിച്ചത്. പ്രവേശന കവാടത്തിനരികെ സഭയുടെ കോമ്പൗണ്ടിൽ മലങ്കര ഒാർത്തഡോക്സ് സിറിയൻ ചർച്ച്, കാതോലിക്കേറ്റ് പാലസ് എന്നെഴുതിയ ബോർഡിൽ രണ്ടുപോസ്റ്ററാണ് പ്രത്യക്ഷപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവമെന്ന് കരുതുന്നു. പോസ്റ്റർ പതിച്ച സംഭവത്തിൽ ഇൗസ്റ്റ് പൊലീസിൽ പരാതി നൽകി. സഭ വളപ്പിൽ അതിക്രമിച്ചുകയറിയതിനും ബോർഡ് നശിപ്പിക്കാൻ ശ്രമിച്ചവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് പരാതി. അനധികൃതമായി പോസ്റ്റർ പതിച്ച് പ്രകോപനമുണ്ടാക്കി സംഘര്‍ഷം സൃഷ്ടിക്കാൻ ശ്രമിക്കുന്ന യാക്കോബായ വിഭാഗത്തി​െൻറ നടപടിയിൽ സഭ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ പ്രതിഷേധിച്ചു. സാമൂഹിക വിരുദ്ധ നടപടിക്ക് നേതൃത്വം നല്‍കുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.